പാക്​ ക്രിക്കറ്റ്​ ടീം മുൻ നായകൻ ഇൻസമാമുൽ ഹഖിന്​ ഹൃദയാഘാതം

കറാച്ചി: പാകിസ്​താൻ ക്രിക്കറ്റ്​ ടീം മുൻ നായകൻ ഇൻസമാമുൽ ഹഖിന്​ ഹൃദയാഘാതം. തിങ്കളാഴ്ച ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇൻസിയെ ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയനാക്കി. ഇൻസമാം അപകടനില തരണം ചെയ്​തതായി ജിയോ ന്യൂസിലെ മാധ്യമപ്രവർത്തകൻ അർഫ ഫിറോസ്​ ​സേക്ക്​ ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞ മൂന്ന്​ ദിവസമായി താരത്തിന്​ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ പ്രഥമിക പരിശോധനകളിൽ അപകടകരമായി ഒന്നും കണ്ടെത്തിയില്ല.

51കാരനായ ഇൻസമാം ഏകദിനത്തിലെ പാകിസ്​താന്‍റെ ഏറ്റവും മികച്ച റൺവേട്ടക്കാരനാണ്​. ഏകദിനത്തിൽ 375 മത്സരങ്ങളിൽ നിന്നായി 11701 റൺസ്​ നേടിയിട്ടുണ്ട്​. 119 ടെസ്റ്റുകളിൽ നിന്നായി 8829 റൺസാണ്​ സമ്പാദ്യം. 2007ലാണ്​ ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചത്​. 2016-2019 കാലയളവിൽ പാകിസ്​താൻ ക്രിക്കറ്റ്​ ബോർഡിന്‍റെ ചീഫ്​ സെലക്​ടർ സ്​ഥാനം അലങ്കരിച്ച അദ്ദേഹം അഫ്​ഗാനിസ്​താൻ ടീമിന്‍റെ പരിശീലകനായും പ്രവർത്തിച്ചു.

Tags:    
News Summary - Ex-Pakistan captain Inzamam-ul-Haq suffers heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.