പുണെ: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ നസും അഹമ്മദിന്റെ പന്ത് വിരാട് കോഹ്ലിയുടെ ലെഗ് സൈഡിലൂടെ പോയിട്ടും അമ്പയർ റിച്ചാർഡ് കെറ്റിൽബറോ വൈഡ് വിളിക്കാത്തതിലുള്ള വിവാദത്തിന് വിരാമമാകുന്നു. കഴിഞ്ഞ വർഷം നിലവിൽ വന്ന പുതിയ ചട്ടപ്രകാരമാണ് അമ്പയർ വൈഡ് അനുവദിക്കാതിരുന്നത്.
കോഹ്ലിക്ക് സെഞ്ച്വറി തികക്കാനായി വൈഡ് അനുവദിക്കാതിരുന്നതെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലടകം പ്രചരിച്ചത്. എം.സി.സി ക്രിക്കറ്റ് നിയമപ്രകാരം ബാറ്ററിന്റെ ലെഗ് സൈഡിലൂടെ അകന്ന് പോകുന്ന പന്ത് വൈഡ് വിളിക്കാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം മാർച്ച് മുതൽ പുതിയ നിയമം എം.സി.സി പ്രബല്യത്തിൽ കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം ബൗളറുടെ റണ്ണപ്പിന്റെ സമയത്തെ ബാറ്ററുടെ സ്ഥാനമാണ് വൈഡിൽ പരിഗണിക്കുന്നത്.
പുതിയ കാലഘട്ടത്തിൽ ബാറ്റർമാർ ക്രീസിൽ ഉറച്ചുനിൽക്കാത്തതിനാലാണ് ചട്ടം ഭേദഗതി ചെയ്തത്. ബംഗ്ലാദേശ് ബൗളർ നസും അഹമ്മദ് പന്തെറിഞ്ഞയുടൻ കോഹ്ലി തന്റെ കാൽ ലെഗ്സൈഡിലേക്ക് കൂടുതൽ നീക്കിയിരുന്നു. ഇതാകാം അമ്പയർ വൈഡ് അനുവദിക്കാതിരുന്നതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.