മുൻ പാക് വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിസ്മ മറൂഫ് വിരമിച്ചു

ലാഹോർ: പാകിസ്താന്റെ മുൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിസ്മ മറൂഫ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2006ൽ 15 വയസ്സുള്ളപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ബിസ്മ 18 വർഷം നീണ്ട കരിയറാണ് അവസാനിപ്പിച്ചത്.

ഇടങ്കയ്യൻ ബാറ്ററും ലെഗ് സ്പിന്നറുമായ ബിസ്മ 136 ഏകദിനങ്ങളിൽ നിന്നായി 3369 റൺസും 44 വിക്കറ്റുകളും നേടിയിട്ടുണ്ട്. 140 ട്വന്റി 20 മത്സരങ്ങളിൽ നിന്നായി 2893 റൺസും 36 വിക്കറ്റും നേടിയിട്ടുണ്ട്.  


2016 ലാണ് പാകിസ്താന് ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനാകുന്നത്. ഒരു വർഷത്തിന് ശേഷം ഏകദിനത്തിലും നായക പദവിയിലെത്തി. 34 ഏകദിനങ്ങളിലും 62 ട്വന്റി 20യിലും ടീമിനെ നയിച്ച ബിസ്മ യഥാക്രമം 16, 27 മത്സരങ്ങൾ ടീമിനെ വിജയത്തിലെത്തിച്ചു.

Tags:    
News Summary - Former Pakistan captain Bismah Maroof announces retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.