കൊൽക്കത്ത: കളത്തിൽ കീഴടങ്ങാത്ത നിശ്ചയദാർഢ്യത്തിെൻറ പ്രതീകമായിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡൻറ് സ്ഥാനത്തും ഇപ്പോൾ മികച്ച 'പ്രകടന'മാണ് മുൻ ഇന്ത്യൻ ക്യാപ്റ്റേൻറത്. യു.എ.ഇയിൽ ഐ.പി.എൽ ടൂർണമെൻറ് വിജയകരമായി നടത്തിയത് ഉൾപെടെ തിരക്കുപിടിച്ച ദിനങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളിൽ 'ദാദ'യുടേത്.
ഈ തിരക്കിനും ഔദ്യോഗിക ചുമതലകൾക്കുമിടയിൽ കഴിഞ്ഞ നാലര മാസത്തിനിടെ 22 തവണ കോവിഡ് 19 പരിശോധനകൾക്ക് വിധേയനായതായി ഗാംഗുലി വെളിപ്പെടുത്തി. പരിശോധനയിൽ ഒരിക്കൽേപാലും പൊസിറ്റീവ് ആയിട്ടിെല്ലന്നും അദ്ദേഹം വ്യക്തമാക്കി.
'എനിക്ക് ചുറ്റിലും കോവിഡ് ബാധിതരുണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും പരിശോധനക്ക് വിധേയനാകേണ്ടിവന്നു. നാലര മാസത്തിനിടെ 22 തവണയാണ് കോവിഡ് ടെസ്റ്റിന് വിേധയനായത്. എന്നാൽ, ഒരിക്കൽപോലും ഫലം പൊസിറ്റീവ് ആയില്ലെന്നത് ആശ്വാസമായി.
പ്രായമായ മാതാപിതാക്കളോടൊപ്പമാണ് ഞാൻ താമസിക്കുന്നത്. ഐ.പി.എല്ലിനായി ദുബൈയിൽ പോകേണ്ടി വന്നു. എെൻറ കാര്യത്തിൽ മാത്രമല്ല, എെൻറ ചുറ്റിലുള്ളവരെ കുറിച്ചും ഞാൻ ആശങ്കാകുലനായിരുന്നു. അതുെകാണ്ടുതന്നെ എല്ലാവരും സുരക്ഷിതരും ആേരാഗ്യവാന്മാരുമാണെന്ന് ഉറപ്പുവരുത്താൻ ഒട്ടേറെ ടെസ്റ്റുകൾ നടത്തേണ്ടത് അനിവാര്യമായിരുന്നു.' -ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.