സിഡ്നി: ക്രിക്കറ്റിൽ ബാറ്റ് കൊണ്ടും ബാൾ കൊണ്ടും ഒരുപോലെ തിളങ്ങാനാവുന്നവർ ഓരോ ടീമിന്റെയും അനിവാര്യതയാണ്. താരങ്ങളുടെ ആൾറൗണ്ട് മികവിൽ ഗതിമാറിയ മത്സരങ്ങൾ ഏറെയാണ്. സ്പിൻ ബാളെറിഞ്ഞ് ബാറ്റർമാരെ വട്ടം കറക്കുകയും എതിർ ബൗളർമാരെ അടിച്ചൊതുക്കുകയും ചെയ്യുന്ന ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സ്പിൻ ആൾറൗണ്ടർമാരുടെ ഒരു പട്ടികയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.
ആസ്ട്രേലിയൻ ഡ്രസ്സിങ് റൂമിലാണ് വെള്ള ബോർഡിൽ താരങ്ങളുടെ പേരുകൾ കുറിച്ചുവെച്ചിരിക്കുന്നത്. മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഇതിനടുത്ത് നിൽക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചക്കിടയാക്കിയത്. മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഇൗ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ എന്നിവരാണ് ‘ഗ്രേറ്റസ്റ്റ് സ്പിന്നിങ് ആൾറൗണ്ടേഴ്സ് ഇൻ ഹിസ്റ്ററി’ എന്ന തലക്കെട്ടിലുള്ള പേരുകളിൽ ‘ഇടംപിടിച്ചത്’. വെസ്റ്റിൻഡീസ് ഇതിഹാസ താരം സർ ഗാരിഫീൽഡ് സോബോഴ്സ്, ന്യൂസിലാൻഡിന്റെ ഡാനിയൽ വെറ്റോറി, ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസൻ, ആസ്ട്രേലിയക്കാരായ ട്രാവിസ് ഹെഡ്, റിച്ചി ബെനൗഡ്, ഇംഗ്ലണ്ട് താരം സമിത് പട്ടേൽ എന്നിവരാണ് ഇന്ത്യൻ താരങ്ങൾക്ക് പുറമെ പട്ടികയിൽ ഉൾപ്പെട്ടവർ.
സമീപകാലത്ത് ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം നടത്തുന്നവരാണ് അശ്വിനും രവീന്ദ്ര ജദേജയും അക്സർ പട്ടേലും. ഐ.സി.സി ആൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് രവീന്ദ്ര ജദേജയാണെങ്കിൽ തൊട്ടുപിറകിൽ അശ്വിനാണ്. അക്സർ പട്ടേൽ അഞ്ചാം സ്ഥാനത്തുമുണ്ട്. ഷാകിബ് അൽ ഹസൻ മൂന്നാമതുള്ള പട്ടികയിൽ നാലാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.