ഗ​ൾ​ഫ് ട്വ​ന്റി20 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന കു​വൈ​ത്ത് ക്രി​ക്ക​റ്റ് ടീം

ഗൾഫ് കപ്പ് ടി 20: കുവൈത്ത് ഇന്ന് സൗദിക്കെതിരെ

കു​വൈ​ത്ത് സി​റ്റി: പ്ര​​ഥ​​മ ഗ​​ൾ​​ഫ്​ ക​​പ്പ് ട്വ​ന്റി 20 ക്രി​ക്ക​റ്റ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച കു​വൈ​ത്ത് സൗ​ദി അ​റേ​ബ്യ​യെ നേ​രി​ടും. ഖ​ത്ത​റി​ലെ വെ​സ്റ്റ് എ​ൻ​ഡ് പാ​ർ​ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് നാ​ലി​നാ​ണ് മ​ത്സ​രം. കു​വൈ​ത്ത് ദേ​ശീ​യ ടീ​മി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ൾ ക​ളി​ക്കു​ന്നു​ണ്ട്. കൊ​​ല്ലം പ​​ള്ളി​​മു​​ക്ക് സ്വ​​ദേ​​ശി ഷി​​റാ​​സ് ഖാ​​ൻ, മ​​ല​​പ്പു​​റം തി​​രൂ​​ർ സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് ഷ​​ഫീ​​ഖ്, തൃ​​ശൂ​​ർ സ്വ​​ദേ​​ശി ക്ലി​​ന്റോ എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ലു​​ള്ള​​ത്.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി കു​​വൈ​​ത്ത് ടീ​​മി​​ന്റെ ഭാ​​ഗ​​മാ​​യ ഷി​​റാ​​സ് ഖാ​​ൻ ടീം ​​വൈ​​സ് ക്യാ​​പ്റ്റ​​ൻ കൂ​​ടി​​യാ​​ണ്. രാ​ത്രി 8.30ന് ​ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ ബ​ഹ്റൈ​നെ​യും നേ​രി​ടും. ഖ​ത്ത​ർ, ഒ​മാ​ൻ, ബ​ഹ്റൈ​ൻ, യു.​എ.​ഇ എ​ന്നി​വ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന മ​റ്റു ടീ​മു​ക​ൾ. റൗ​ണ്ട് റോ​ബി​ൻ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​ബ​​ഹ്​​​റൈ​​നു​മാ​യാ​ണ് കു​വൈ​ത്തി​ന്റെ ര​ണ്ടാം മ​ത്സ​രം. സെ​പ്റ്റം​ബ​ർ 18ന് ​ഖ​ത്ത​റു​മാ​യും 19ന് ​യു.​എ.​ഇ​യു​മാ​യും 21ന് ​ഒ​മാ​നു​മാ​യും കു​വൈ​ത്ത് ഏ​റ്റു​മു​ട്ടും.

Tags:    
News Summary - Gulf Cup T20-Kuwait vs Saudi Arabia on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.