ഖാലിസ്ഥാൻ നേതാവ്​ ബിന്ദ്രൻവാലയുടെ ചിത്രം പോസ്റ്റ്​ ചെയ്​തതിന്​ മാപ്പുചോദിച്ച്​ ഹർഭജൻ സിങ്​

ന്യൂഡൽഹി: ഖാലിസ്ഥാൻ​ വാദ നേതാവും ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ കൊല്ലപ്പെട്ട സായുധധാരിയുമായ ബിന്ദ്രൻവാലയുടെ ചിത്രം പോസ്റ്റ്​ ചെയ്​തതിന്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഹർഭജൻ സിങ്​ മാപ്പുപറഞ്ഞു. 1984ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്‍റെ വാർഷിക ദിനത്തോടനുബന്ധിച്ച്​ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ്​ ഹർഭജനെ പുലിവാലുപിടിപ്പിച്ചത്​. സംഭവം വിവാദമായതിന്​ പിന്നാലെ മാപ്പുചോദിച്ച്​ ഹർഭജൻ രംഗത്തെത്തുകയായിരുന്നു.

വാട്​സ്​ആപ്പിൽ​ ഫോർവേഡ്​ ചെയ്​തുകിട്ടിയ ചിത്രം ആളറിയാതെ പോസ്റ്റ്​ ചെയ്യുകയായിരുന്നെന്ന്​ ഹർഭജൻ മാപ്പുപറഞ്ഞുകൊണ്ട്​ പറഞ്ഞു. ഹർഭജനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നിരുന്നു.


''അതെന്‍റെ തെറ്റാണ്​. ഞാനത്​ അംഗീകരിക്കുന്നു. ചിത്രത്തിലുള്ള ആളുകളുടെ കാഴ്ചപ്പാടുകളുമായി എനിക്ക്​ യാതൊരു ബന്ധവുമില്ല. ഞാൻ ഇന്ത്യക്കായി​ പൊരുതുന്ന സിഖുകാരനാണ്​. ഇ​ന്ത്യക്കെതിരെ നിൽക്കുന്നയാളല്ല.

രാജ്യത്തിന്‍റെ വികാരങ്ങളെ വേദനിപ്പിച്ചതിന്​ ഞാൻ നിങ്ങളോട്​ ക്ഷമ പറയുന്നു. രാജ്യത്തെ ജനങ്ങൾക്കെതിരെ നിൽക്കുന്ന ഒരു ശക്തിയോടും ഞാൻ ഒരിക്കലും യോജിക്കുകയില്ല'' - ഹർഭജൻ പറഞ്ഞു.


Tags:    
News Summary - Harbhajan offers unconditional apology for insta post featuring Bhindranwale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.