അമൃത്സർ: രാജ്യം കോവിഡ് പ്രതിസന്ധികളും കനത്ത സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്ന സാഹചര്യത്തിൽ മോദി സർക്കാർ പാസാക്കിയ വിവാദ കാർഷിക ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കനക്കുകയാണ്. പ്രതിപക്ഷത്തിെൻറയും സഖ്യകക്ഷിയായ ശിരോമണി ആകാലിദളിെൻറയും എതിര്‍പ്പ് വക വെക്കാതെയായിരുന്നു പാർലമെൻറിൽ കേന്ദ്രം ബിൽ പാസാക്കിയത്.
ബില്ലിനെതിരെ കർഷകർ ആരംഭിച്ച പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. തെൻറ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം പ്രതികരിച്ചത്. 'കർഷകരുടെ വിഷമം എനിക്കറിയാം. സന്തോഷമുള്ള ഒരു രാജ്യം വേണമെങ്കിൽ നമുക്ക് സന്തോഷവാന്മാരായ കർഷകരും വേണം. ജയ് ഹിന്ദ്....' ഹർഭജൻ കുറിച്ചു.
I understand the pain of the farmers. We need a happy farmer for a happy nation. Jai Hind 🇮🇳🙏
— Harbhajan Turbanator (@harbhajan_singh) September 25, 2020
അതേസമയം, ബി.ജെ.പി പ്രവർത്തകർ ചില സംസ്ഥാനങ്ങളിൽ കർഷകരുടെ പ്രതിഷേധ റാലികളിൽ അക്രമം അഴിച്ചുവിടാൻ തുടങ്ങിയിട്ടുണ്ട്. ബിഹാറിലെ പാട്നയിൽ കാർഷിക ബില്ലിനെതിരായ ജൻ അധികാർ പാർട്ടിയുടെ പ്രതിഷേ റാലിയിൽ ഇരച്ചുകയറിയ ബി.ജെ.പി പ്രവർത്തകർ ജെ.എ.പി അനുയായികളെ പൊലീസ് നോക്കിനിൽക്കെ അടിച്ചോടിച്ചു. വടികളും ആയുധങ്ങളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ വാഹനങ്ങൾ നശിപ്പിക്കുകയും പ്രതിഷേധക്കാരെ റോഡിലൂടെ ഓടിച്ചിട്ട് അടിക്കുകയും ചെയ്തു.
Bihar: BJP workers beat up workers of Pappu Yadav's Jan Adhikar Party (JAP) as the two groups clash in Patna.
— ANI (@ANI) September 25, 2020
The brawl took place after JAP workers tried to enter BJP office in protest against recent #FarmBills. pic.twitter.com/xDNGFbcp2t
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.