''അന്നംതരുന്നവരെ കേൾക്കാൻ സമയമില്ലേ''; കർഷക പ്രക്ഷോഭങ്ങൾക്ക്​ പിന്തുണയുമായി ഹർഭജൻ സിങ്​

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിന്​ പിന്തുണയുമായി ഇന്ത്യൻ ​ക്രിക്കറ്റ്​ താരം ഹർഭജൻ സിങ്​. ട്വിറ്ററിലൂടെയാണ്​ താരം തൻെറ നിലപാട്​ വ്യക്തമാക്കിയത്​.

''കൃഷിക്കാരാണ്​ നമ്മുടെ ദാതാവ്​. അന്നം തരുന്നവർക്ക്​ നമ്മൾ സമയം നൽകണം. അത്​ ന്യായമല്ലേ?. പൊലീസ്​ നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ?. കർഷകരെ ദയവായി കേൾക്കൂ'' -ഹർഭജൻ സിങ്​ ട്വിറ്ററിൽ കുറിച്ചു.

കർഷകർ​ പൊലീസിന്​ കുടിവെള്ളം നൽകുന്ന ചിത്രവും ഹർഭജൻ പങ്കുവെച്ചിട്ടുണ്ട്​. നേരത്തെ കാർഷിക ബി​ല്ലിനെതിരെ പഞ്ചാബിൽ പൊട്ടിപ്പുറപ്പെട്ട കർഷക സമരങ്ങൾക്കും ഹർഭജൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കർഷകരുടെ വിഷമം തനിക്കറിയാമെന്നും സന്തോഷമുള്ള രാജ്യം വേണമെങ്കിൽ സന്തോഷവാൻമാരായ കർഷകർ വേണമെന്നുമായിരുന്നു ഭാജി അന്ന്​ പ്രതികരിച്ചത്​. 


Tags:    
News Summary - Harbhajan Singh supports farmers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.