ധോണിയേയും ചെന്നൈയേയും പരസ്യമായി വെല്ലുവിളിച്ച് പോണ്ടിങ്

ചെന്നൈ സൂപ്പർ കിങ്​സിനെയും നായകൻ മഹേന്ദ്ര സിങ്​ ധോണിയെയും പരസ്യമായി വെല്ലുവിളിച്ച് മുന്‍ ആസ്‌ട്രേലിയന്‍ ഇതിഹാസ താരവും ഡല്‍ഹി ക്യാപിറ്റല്‍സി​െൻറ പരിശീലകനുമായ റിക്കി പോണ്ടിങ്. ഡല്‍ഹിയുമായി കളിക്കുമ്പോള്‍ ധോണിയുടെ മികവില്‍ ചെന്നൈയെ ജയിക്കാന്‍ അനുവദിക്കില്ലെന്ന്​ റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം ഒരു രാജ്യാന്തര മാധ്യമത്തോട്​ പറഞ്ഞു.

'ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തരായ ടീമാണ്​ ചെന്നൈ സൂപ്പര്‍ കിങ്‌സ്. നായകന്‍ എംഎസ് ധോണിയുടെ മികവ് ചെന്നൈയ്ക്ക് എന്നും മുതല്‍ക്കൂട്ടാണ്​. എന്നാല്‍ ഈ വര്‍ഷം ഡല്‍ഹി കാപിറ്റല്‍സ് ധോണിക്കെതിരെ പ്രത്യേക തന്ത്രങ്ങള്‍ മെനയുന്നുണ്ട്​. ഞാന്‍ പരിശീലകനായിരിക്കെ ധോണിയുടെ ബാറ്റിങ് മികവുകൊണ്ട് ചെന്നൈ ഡല്‍ഹിയെ തോല്‍പ്പിക്കില്ല', റിക്കി പോണ്ടിങ് വെല്ലുവിളിച്ചു.

മുമ്പ്​ ഒാസീസ്​ നായകനായിരുന്ന കാലത്തും പരമ്പരകൾക്ക്​ മുമ്പ്​ എതിർടീമുകളെ വെല്ലുവിളിക്കുന്ന പതിവുള്ള താരമാണ്​ പോണ്ടിങ്​. എന്തായാലും ​െഎ.പി.എൽ 13ാം സീസണിലെ ഡൽഹി-ചെന്നൈ മത്സരത്തിനായി കാത്തിരിക്കുകയാണ്​ ആരാധകർ.

ധോണിയെന്ന ക്രിക്കറ്ററോട് അതിയായ ബഹുമാനമുണ്ടെന്നും പോണ്ടിങ് പറഞ്ഞു. കളിക്കിടയിൽ ധോണി വൈകാരികമായി പ്രതികരിക്കാറില്ല. ഇന്ത്യന്‍ ടീമിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും നയിക്കുമ്പോൾ അദ്ദേഹം സമചിത്തത വെടിയാതെ പക്വതയോടെ തീരുമാനങ്ങള്‍ എടുക്കാറുണ്ട്​. ധോണിയുടെ കീഴില്‍ ഏതു സമ്മര്‍ദ്ദഘട്ടവും ടീമിന്​ അതിജീവിക്കാൻ സാധിക്കും. നായകനെന്ന നിലയില്‍ കരിയറില്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പലപ്പോഴും തനിക്ക് കഴിഞ്ഞിട്ടില്ലെന്നും പോണ്ടിങ് വ്യക്​മാക്കി.

ഐപിഎല്ലില്‍ ഇതുവരെ മൂന്നുതവണ കിരീടമുയര്‍ത്തിയ ടീമാണ്​ ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാൽ, ആദ്യ ട്രോഫിക്കുള്ള കാത്തിരിപ്പിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്​. ശ്രേയസ്​ അയ്യരാണ്​ ടീമി​െൻറ നായകൻ. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ എന്നീ ഇന്ത്യൻ താരങ്ങൾ ഡൽഹിക്കുണ്ട്​. ധോണിയും റെയ്​നയും അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ച സാഹചര്യത്തിൽ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ചെന്നൈ ടീം ആഗ്രഹിക്കുന്നില്ല.

Tags:    
News Summary - I have to make sure Dhoni doesn’t win any game off his own bat when CSK take on Delhi Ricky Ponting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.