ദൈവം അനുഗ്രഹിച്ചാൽ, രാമക്ഷേത്രം കാണാൻ ഇന്ത്യയിലേക്ക്​ വരുമെന്ന്​ ഡാനിഷ്​ കനേരിയ

കറാച്ചി: ദൈവം അനുഗ്രഹിച്ചാൽ തീര്‍ച്ചയായും അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമ ക്ഷേത്രം കാണാന്‍ ഇന്ത്യയിലെത്തുമെന്ന് മുന്‍ പാകിസ്താന്‍ സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയ. നേരത്തെ രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയെ പിന്തുണച്ച് താരം ട്വീറ്റ്​ ചെയ്​തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ ഇന്ത്യാ ടിവിയോട്​ പ്രതികരിക്കുകയായിരുന്നു താരം.

രാമ ക്ഷേത്രത്തിനായുള്ള ഭൂമി പൂജയ്ക്ക് പിന്തുണ നല്‍കി ട്വീറ്റ് ചെയ്തത് ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ അല്ല. രാമ​െൻറ വിശ്വാസി ആയതിനാല്‍ മാത്രമാണ് അങ്ങനെ ചെയ്തത്. രാമ​െൻറ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണും'-ഡാനിഷ് കനേരിയ പറഞ്ഞു.

'ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും സംബന്ധിച്ച് ചരിത്രപരമായ ദിനമായിരുന്നു ആഗസ്​ത്​ 5. ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്'. -ഇങ്ങനെയായിരുന്നു ഭൂമി പൂജയെ പിന്തുണച്ച്​ അദ്ദേഹം ട്വീറ്റ് ചെയ്​തത്​​.

'ശ്രീരാമന്‍റെ ഭംഗി അദ്ദേഹത്തിന്‍റെ പേരിലല്ല, സ്വഭാവത്തിലാണ്. തിന്മക്കെതിരായ നന്മയുടെ വിജയപ്രതീകമാണ് അദ്ദേഹം. ലോകമെമ്പാടും ഇന്ന് സന്തോഷത്തിന്‍റെ തരംഗമുണ്ട്. അത് വലിയ സംതൃപ്തിയുടെ നിമിഷമാണ്'. ജയ്​ ​ശ്രീറാം ടാഗോടെയായിരുന്നു കനേരിയയുടെ അന്നത്തെ ട്വീറ്റ്​.

2000 മുതൽ 2010 വരെ പാകിസ്​താനായി കളിച്ച കനേരിയ ടീമംഗമായിരിക്കെ ഹിന്ദുവായതിനാൽ അവഗണന നേരിട്ടു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - If Lord Ram desires, I'll definitely come to India to see Ram Mandir Danish Kaneria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.