മാലെ: കോവിഡ് അതിവ്യാപനത്തിലമർന്ന ഇന്ത്യയിൽ ട്വൻറി20 ലോകകപ്പ് സുരക്ഷിതമല്ലെന്ന് ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ്. കോവിഡ് കാരണം നിർത്തിവെച്ച െഎ.പി.എല്ലിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കായി മലദ്വീപിലെത്തിയപ്പോഴാണ് കമ്മിൻസ് ഇന്ത്യയിലെ ലോകകപ്പ് വേദിക്കെതിരെ ആഞ്ഞടിച്ചത്.
അതീവ സുരക്ഷയൊരുക്കിയ ബയോബബ്ളിനുള്ളിലും കോവിഡ് എത്തിയേതാടെ ഇന്ത്യൻ മണ്ണിൽ െഎ.സി.സിയുടെ മാർക്വീ ചാമ്പ്യൻഷിപ്പ് തീരെ സുരക്ഷിതമല്ലെന്ന് കമ്മിൻസ് വ്യക്തമാക്കി. കഴിഞ്ഞ സീസൺ െഎ.പി.എൽ മനോഹരമായി സംഘടിപ്പിച്ച യു.എ.ഇയാണ് നിലവിലെ സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമെന്നും താരം പറഞ്ഞു.
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ കമ്മിൻസ് ഇന്ത്യയിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വലിയ തുക സംഭാവന നൽകിയിരുന്നു. ആദ്യം പി.എം കെയേഴ്സ് ഫണ്ടിലേക്ക് പണം നൽകുമെന്ന പറഞ്ഞ കമ്മിൻസ് പിന്നീട് തീരുമാനം മാറ്റിയിരുന്നു. യുനിസെഫ് ആസ്ട്രേലിയയിലൂടെയാണ് കമ്മിൻസ് പണം ചിലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.