‘അമ്മാവാ’ എന്ന് ആരാധകൻ; ‘വായടക്കാൻ’ പാക് താരത്തിന്‍റെ മറുപടി; ഒടുവിൽ സെൽഫി!

ഹാമിൽട്ടണിൽ ഞായറാഴ്ച ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിനിടെ ആരാധകനോട് പൊട്ടിത്തെറിച്ച് പാകിസ്താൻ താരം ഇഫ്തിഖർ അഹ്മദ്. ബൗണ്ടറി ലൈനിനു സമീപം ഫീൽഡ് നിൽക്കുന്നതിനിടെ ഗാലറിയിൽനിന്ന് ഒരു ആരാധകൻ ‘അമ്മാവാ’ എന്നു വിളിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.

സഹതാരങ്ങൾ അമ്മാവൻ എന്നാണ് ഇഫ്തിഖറിനെ സ്നേഹപൂർവം വിളിക്കുന്നത്. ബാബർ അസമാണ് താരത്തിന് ഈ വിളിപ്പേര് നൽകിയത്. എന്നാൽ, മത്സരത്തിനിടെ ആരാധകരിലൊരാൾ ഓമനപ്പേര് വിളിച്ചത് താരത്തിന് അത്ര രസിച്ചില്ല. തന്നെ അങ്ങനെ വിളിക്കരുതെന്ന് കർശനമായി താരം പറഞ്ഞു. താരത്തിന്‍റെ ആരാധകനാണെന്ന് ഗാലറിയിലിരുന്ന് അദ്ദേഹം വിളിച്ചുപറഞ്ഞെങ്കിലും വായടക്കാനായിരുന്നു ഇഫ്തിഖറിന്‍റെ മറുപടി.

ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, മത്സരശേഷം ഈ ആരാധകനൊപ്പം സെൽഫിയെടുത്താണ് താരം മടങ്ങിയത് എന്നതാണ് ഏറെ ശ്രദ്ധേയം. മത്സരത്തിൽ 21 റൺസിന് പാകിസ്താൻ തോറ്റു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ കീവീസ് 2-0ത്തിന് മുന്നിലെത്തി. മത്സരത്തിനിടെ കെയിൻ വില്യംസണിന് പരിക്കേറ്റത് ന്യൂസിലൻഡിന് തിരിച്ചടിയായി.

പേസർ ഷഹീൻ അഫ്രീദി നായകനായി അരങ്ങേറ്റം കുറിച്ച പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും പാകിസ്താൻ തോൽവി ഏറ്റുവാങ്ങി. ബുധനാഴ്ചയാണ് മൂന്നാം മത്സരം.

Tags:    
News Summary - Iftikhar Ahmed Fumes After Fan Calls Him 'Chachu'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.