ബംഗ്ലാദേശ് ടെസ്റ്റ്: റിഷഭ് പന്തിന് പുതിയ റെക്കോഡ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്. ആദ്യ ദിനം മൂന്നാം സെഷനിൽ ബാറ്റിങ് പുരോഗമിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന നിലയിലാണ്. 68 റൺസുമായി ചേതേശ്വർ പൂജാര, 59 റൺസുമായി ശ്രേയസ് അയ്യർ എന്നിവരാണ് ക്രീസിൽ. ക്യാപ്റ്റൻ കെ.എൽ. രാഹുൽ (22), ശുഭ്മാൻ ഗിൽ (20), വിരാട് കോഹ്ലി (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

46 റൺസെടുത്ത് പുറത്തായ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പുതിയ നേട്ടം സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. നേരത്തെ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.

45 പന്തുകളിൽ ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു പന്തിന്‍റെ ഇന്നിങ്സ്. മെഹ്ദി ഹസന്‍റെ പന്തിൽ ക്ലീൻ ബൗൾഡായായിരുന്നു മടക്കം. 128 മത്സരങ്ങളിൽ നിന്ന് 33.78 ശരാശരിയിൽ 4021 റൺസാണ് പന്ത് ഇതുവരെ നേടിയത്. പുറത്താകാതെ നേടിയ 159 ആണ് ഉയർന്ന സ്കോർ.


ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് കളിക്കുന്നത്. മൂന്ന് ഏകദിനങ്ങളിൽ രണ്ടെണ്ണം ഇന്ത്യ പരാജയപ്പെട്ടിരുന്നു. 

Tags:    
News Summary - Ind Vs Ban 1st test updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.