ധാക്ക: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന് നാലാം വിക്കറ്റ് നഷ്ടം. സെഞ്ച്വറിയോടെ മികച്ച പ്രകടനം കാഴ്ചവെച്ച ഓപണർ സാക്കിർ ഹസൻ (100) ആണ് അശ്വിന്‍റെ പന്തിൽ പുറത്തായത്. മുഷ്ഫിഖുർ റഹീം (17), ഷാകിബ് അൽ ഹസൻ (13) എന്നിവരാണ് ക്രീസിൽ.
513 റൺസ് എന്ന വിജയലക്ഷം ബംഗ്ലാദേശിന് മുന്നിൽവെച്ചാണ് ഇന്ത്യ നേരത്തെ രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്തത്. രണ്ടിന് 258 എന്ന നിലയിൽ നിൽക്കവേയായിരുന്നു ഡിക്ലയർ ചെയ്തത്. ആദ്യ ഇന്നിങ്സിൽ 404 റൺസ് നേടിയ സന്ദർശകർക്കെതിരെ ബംഗ്ലാദേശ് 150 റൺസിന് പുറത്തായിരുന്നു.
ഒരു ദിവസം കൂടി ബാക്കിയിരിക്കെ ആറ് വിക്കറ്റ് കൈയിലുള്ള ബംഗ്ലാദേശിന് ജയിക്കാൻ 288 റൺസ് കൂടി വേണം. രണ്ടാമിന്നിങ്സിൽ ഓപണർമാർ മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നൽകിയത്. സാക്കിർ ഹസനോടൊപ്പം നജ്മുൽ ഹുസൈൻ ഷാന്‍റോ (67) മികവ് കാട്ടി. യാസിർ അലി അഞ്ച് റൺസെടുത്തും ലിട്ടൺ ദാസ് 19 റൺസെടുത്തും പുറത്തായി.
രണ്ടാമിന്നിങ്സിൽ ഇന്ത്യക്കായി ഉമേഷ് യാദവ്, ആർ. അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.