ഇന്ത്യൻ താരങ്ങൾ മുംബൈയിൽ പരിശീലനത്തിൽ

ലാ​സ്റ്റ് ചാ​ൻ​സ്; ഇ​ന്ത്യ-ഓസീസ് മൂ​ന്നാം വ​നി​ത ഏ​ക​ദി​നം ഇ​ന്ന് ഉച്ചക്ക് 1.30 മുതൽ

മും​ബൈ: ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ‍യ ഏ​ക​ദി​ന പ​ര​മ്പ​ര ന​ഷ്ട​മാ​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഇ​ന്ന് മാ​നം​കാ​ക്ക​ൽ മ​ത്സ​രം. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ക​ളി​യി​ൽ ആ​തി​ഥേ​യ​ർ​ക്ക് ജ​യി​ച്ചേ തീ​രൂ. ഇം​ഗ്ല​ണ്ടി​നും ആ​സ്ട്രേ​ലി​യ​ക്കു​മെ​തി​രെ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ച​രി​ത്ര​വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും പ​ക്ഷേ ഓ​സീ​സി​നെ​തി​രെ ഇ​ത്ത​ര​മൊ​രു തി​രി​ച്ച​ടി പ്ര​തീ​ക്ഷി​ച്ചു​കാ​ണി​ല്ല. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ജ​യ​ത്തി​ന​രി​കി​ലെ​ത്തി​യ ടീം ​മൂ​ന്ന് റ​ൺ​സി​നാ​ണ് തോ​റ്റ​ത്.

ക്യാ​പ്റ്റ​ൻ ഹ​ർ​മ​ന്റെ ഫോ​മാ​ണ് ഇ​ന്ത്യ​യു​ടെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. മ​റ്റു ബാ​റ്റ​ർ​മാ​രെ​ല്ലാം നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കു​മ്പോ​ഴും നാ​യി​ക അ​വ​സ​ര​ത്തി​നൊ​ത്തു​യ​രു​ന്നി​ല്ല. ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ സ്വ​ന്തം മ​ണ്ണി​ൽ തു​ട​ർ​ച്ച​യാ​യ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ തോ​റ്റ​ത്. വൈ​റ്റ് ബാ​ൾ ക്രി​ക്ക​റ്റി​ലേ​ക്ക് വ​രു​മ്പോ​ൾ ക​ളി മ​റ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ഴും.

ടീം ​ഇ​വ​രി​ൽ​നി​ന്ന്

ഇ​ന്ത്യ: ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), സ്മൃ​തി മ​ന്ദാ​ന, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഷ​ഫാ​ലി വ​ർ​മ, ദീ​പ്തി ശ​ർ​മ, യാ​സ്തി​ക ഭാ​ട്യ, റി​ച്ച ഘോ​ഷ്, അ​മ​ൻ​ജോ​ത് കൗ​ർ, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, മ​ന്ന​ത്ത് ക​ശ്യ​പ്, സെ​യ്ക ഇ​സ്ഹാ​ഖ്, രേ​ണു​ക സി​ങ് താ​ക്കൂ​ർ, ടി​റ്റാ​സ് സാ​ധു, പൂ​ജ വ​സ്ത്ര​കാ​ർ, സ്നേ​ഹ് റാ​ണ, ഹ​ർ​ലീ​ൻ ഡി​യോ​ൾ.

ആ​സ്‌​ട്രേ​ലി​യ: അ​ലീ​സ ഹീ​ലി (ക്യാ​പ്റ്റ​ൻ), ഡാ​ർ​സി ബ്രൗ​ൺ, ഹീ​ത​ർ ഗ്ര​ഹാം, ആ​ഷ്‌​ലി ഗാ​ർ​ഡ്‌​ന​ർ, കിം ​ഗാ​ർ​ട്ട്, ജെ​സ് ജോ​നാ​സെ​ൻ, അ​ലാ​ന കി​ങ്, ഫോ​ബ് ലി​ച്ച്‌​ഫീ​ൽ​ഡ്, ത​ഹ് ലി​യ മ​ക്ഗ്രാ​ത്ത്, ബെ​ത്ത് മൂ​ണി, എ​ല്ലി​സ് പെ​റി, മേ​ഗ​ൻ ഷ​ട്ട്, അ​ന്നാ​ബെ​ൽ സ​ത​ർ​ലാ​ൻ​ഡ്, ജോ​ർ​ജി​യ വെ​യ​ർ​ഹാം.

Tags:    
News Summary - India-Auss 3rd Women's ODI from 1.30 PM today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.