ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിങ്; ടീമിൽ മാറ്റമില്ല, സഞ്ജു ഇനിയും കാത്തിരിക്കണം

നോ​ർ​ത്ത് സൗ​ണ്ട് (ആ​ന്റി​ഗ്വ): ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ രണ്ടാം ജയം തേടി ഇറങ്ങുന്ന ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ബംഗ്ലാദേശ്. ഇന്ത്യയുടെ സ്ക്വാഡിൽ മാറ്റമുണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിൽ അഫ്ഗാനിസ്താനെതിരെ കളിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിർത്തി. 

ടീമിൽ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ച മലയാളി താരം സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ഇനിയും കാത്തിരിക്കേണ്ടിവരും. സൂ​​പ്പ​​ർ എ​​ട്ടി​ലെ ആ​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ അ​​ഫ്ഗാ​​നി​​സ്താ​​നെ 47 റ​​ൺ​​സി​​ന് ഇ​ന്ത്യ വീ​​ഴ്ത്തി​യി​ര​ു​ന്നു.

28 പ​​ന്തി​​ൽ 53 റ​​ൺ​​സ​​ടി​​ച്ച് സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വും നാ​​ലോ​​വ​​റി​​ൽ ഏ​​ഴു റ​​ൺ​​സ് വ​​ഴ​​ങ്ങി മൂ​​ന്നു വി​​ക്ക​റ്റു​മാ​യി ജ​സ്പ്രീ​ത് ബും​റ​യുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 

പ്ലേയിംഗ് ഇലവൻ

ഇന്ത്യ : രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഋഷഭ് പന്ത് , സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ

ബംഗ്ലാദേശ്: തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാൻ്റോ(ക്യാപ്റ്റൻ), തൗഹിദ് ഹൃദോയ്, ഷാക്കിബുൽ ഹസൻ, മഹ്മൂദുല്ല, ജാക്കർ അലി, റിഷാദ് ഹൊസൈൻ, മഹേദി ഹസൻ, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്മാൻ

Tags:    
News Summary - India batting against Bangladesh; No change in the team; Sanju still has to wait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.