ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് സംവിധാനത്തെ പുകഴ്ത്തി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ ലോകത്തെ മികച്ച ടീമായത് തങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചതിനാലാണെന്ന് ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. പാകിസ്താൻ മികച്ച ടീമാണെങ്കിലും ലോകത്തെ എല്ലാവരെയും തോൽപ്പിക്കാൻ കഴിയില്ല. കാരണം പാകിസ്താൻ ക്രിക്കറ്റ് സംവിധാനം ഉൽപാദനക്ഷമമല്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
''ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ നോക്കൂ. ഇന്ത്യ ലോകത്തെ മികച്ച ടീമായത് അവരുടെ ക്രിക്കറ്റ് സംവിധാനം വികസിപ്പിച്ചതിനാലാണ്. നമുക്ക് അവരേക്കാൾ മികച്ച പ്രതിഭയുണ്ട്. അടിസ്ഥാന സൗകര്യ വികസനം വളർത്തുകയും മികച്ച കളിക്കാരെ മിനുക്കിയെടുക്കുകയും വഴല നമ്മുടെ ടീം ലോകചാംപ്യൻമാരാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ക്രിക്കറ്റിന് വേണ്ടി ചിലവഴിക്കാൻ സമയമില്ല. കളി കാണാറുമില്ല. പക്ഷേ നമ്മുടെ ക്രിക്കറ്റ് സംവിധാനങ്ങൾ പടിപടിയായി മാറുന്നുണ്ട്'' - ഇമ്രാൻ ഖാൻ പ്രതികരിച്ചു.
ലോകക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ആൾറൗണ്ടർമാരിലൊരാളായാണ് ഇമ്രാൻ ഖാനെ പരിഗണിക്കുന്നത്. പാകിസ്താൻ 1992ൽ ലോകകപ്പ് നേടുേമ്പാൾ ഇമ്രാൻഖാനായിരുന്നു നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.