തിരുവനന്തപുരം: ലോകകപ്പ് ഫൈനലിൽ കപ്പ് നേടാൻ ഏറ്റവും സാധ്യത ഇന്ത്യക്കാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റര്‍ ജോണ്ടി റോഡ്സ്. ഈ ലോകകപ്പില്‍ ഏറ്റവും ഒത്തിണങ്ങിയ ടീം ഇന്ത്യയുടേതാണ്. ദക്ഷിണാഫ്രിക്ക കളിക്കുന്നില്ലെന്നതുകൊണ്ടുതന്നെ ഫൈനലില്‍ തന്‍റെ പിന്തുണ ആതിഥേയർക്കാണെന്നും റോഡ്സ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയിലെ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിക്കറ്റില്‍ ഒരു റണ്‍സ് ഏറെ വിലപ്പെട്ടതാണെന്നതുപോലെ സംരംഭകത്വത്തില്‍ ഓരോ ചെറിയ കാര്യങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. 2006ല്‍ ജൊഹാനസ്ബര്‍ഗില്‍ ആസ്ട്രേലിയ ഉയര്‍ത്തിയ 435 റണ്‍സിന്‍റെ വിജയലക്ഷ്യം അവിശ്വസനീയമായി ദക്ഷിണാഫ്രിക്ക മറികടന്നത് ഹെര്‍ഷല്‍ ഗിബ്സിന്‍റെയും ഗ്രെയിം സ്മിത്തിന്‍റെയും മാര്‍ക്ക് ബൗച്ചറിന്‍റെയും മികച്ച ഇന്നിങ്സുകളിലൂടെയാണ്. എന്നാല്‍, നിര്‍ണായകമായ അവസാന ഓവറില്‍ എന്‍ടിനി നേടിയ ഒരു റണ്‍സാണ് മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചതെന്നും അതുകൊണ്ട് ഈ ഒറ്റ റണ്ണിന്റെ മൂല്യം ഏറെ വലുതാണെന്നും റോഡ്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.