കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം നാളെ ന്യൂലാൻഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ആദ്യ ടെസ്റ്റിൽ ദയനീയമായി പരാജയപ്പെട്ട രോഹിത് ശർമക്കും സംഘത്തിനും ജയിച്ചേ തീരൂ. ഇന്നിങ്സിനും 32 റൺസിനുമായിരുന്നു തോൽവി. ബൗളർമാരും ബാറ്റർമാരും അവസരത്തിനൊത്തുയർന്നില്ല. സൂര്യകുമാർ നയിച്ച ടീം ട്വന്റി20 പരമ്പര 1-1 ന് സമനിലയിൽ പിടിച്ചിരുന്നു. തുടർന്ന് കെ.എൽ. രാഹുലിന്റെ ഏകദിന സംഘം 2-1നും നേടി. എന്നാൽ, രോഹിതും വിരാട് കോഹ്ലിയുമടക്കം മുൻനിര അണിനിരന്ന ടീമാണ് ടെസ്റ്റിൽ ഏകപക്ഷീയമായി കീഴടങ്ങിയത്. പുതുവർഷ ദിനത്തിൽ ഇന്ത്യൻ ടീം ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. മുഹമ്മദ് ഷമിയുടെ പകരക്കാരൻ പേസർ ആവേഷ് ഖാൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.