ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കായുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. രോഹിത് ശർമയും വിരാട് കോഹ്‍ലിയുമില്ലാത്ത ടീമിനെ ശിഖർ ധവാനായിരിക്കും നയിക്കുക. ശ്രേയസ് അയ്യരാണ് സഹനായകൻ. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായി ടീമിലുണ്ട്. ബാറ്റർ രജത് പട്ടിധാറിനും ഫാസ്റ്റ് ബൗളർ മുകേഷ് കുമാറിനും ദേശീയ ജഴ്സിയിൽ ആദ്യമായി കളിക്കാനുള്ള അവസരം ബി.സി.സി.ഐ നൽകി.
ടീം ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), ഷുഭ്മാൻ ഗിൽ, രജത് പട്ടിധാർ, രാഹുൽ ത്രിപാതി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷഹബാസ് അഹമദ്, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‍ണോയ്, മുകേഷ് കുമാർ, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചഹാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.