ആദ്യദിനത്തിൽ സന്ദർശകരെ തരിപ്പണമാക്കിയ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും നൽകിയ വലിയ തുടക്കം അവസരമാക്കി ക്യാപ്റ്റൻ രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ കുതിപ്പ്. സ്പിന്നിനകൂലമായ പിച്ചിൽ കറങ്ങിവീണ കംഗാരുക്കൾക്കെതിരെ വൻ ലീഡ് ലക്ഷ്യമിട്ട് ബാറ്റുവീശുന്ന ഇന്ത്യ റൺമല തീർക്കാനുള്ള ശ്രമത്തിലാണ്. അർധ സെഞ്ച്വറി കടന്ന രോഹിത് ശർമ 73 റൺസെടുത്തും വൻഡൗണായി പ്രമോഷൻ ലഭിച്ച അശ്വിൻ 30 പന്തിൽ 22 റൺസെടുത്തും ക്രീസിലുണ്ട്.
ക്യാപ്റ്റനൊപ്പം പിടിച്ചുനിന്ന കെ.എൽ രാഹുലിന്റെ വിക്കറ്റ് ആദ്യ ദിവസം തന്നെ നഷ്ടമായിരുന്നു.
പാറ്റ് കമീൻസും നഥാൻ ലിയോണുമടങ്ങുന്ന പ്രമുഖർ ഇന്ത്യൻ ബാറ്റർമാർക്കെതിരെ വിഷമിക്കുന്ന പിച്ചിൽ കന്നിക്കാരൻ ടോഡ് മർഫിയാണ് ഏക വിക്കറ്റ് വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.