കാൺപൂർ: കാൺപൂര്‍ ഗ്രാന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിൽ ഒരു പന്ത് പോലുമെറിയാതെ മൂന്നാംദിവസത്തെ കളിയും ഉപേക്ഷിച്ചു. മഴ മാറിയെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥയായതിനാല്‍ ഗ്രൗണ്ടിലെ നനവ് മാറിയിട്ടില്ല. രാവിലെയും ഉച്ചയ്ക്കും ഗ്രൗണ്ടില്‍ പരിശോധന നടത്തിയെങ്കിലും കളി തുടരാൻ അനുകൂലമായ സാഹചര്യമല്ലെന്ന് വിലയിരുത്തുകയായിരുന്നു.
ആദ്യ ദിനം മുതൽ മഴ കളിച്ച മത്സരത്തിൽ രണ്ട് ദിവസമായിട്ട് കളി നടക്കുന്നില്ല. ആദ്യ ദിനം 35 ഓവർ മത്സരം നടന്നുവെങ്കിലും രണ്ടാം ദിനവും മൂന്നാം ദിനവും ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. രാവിലെ പത്തിന് നടത്തിയ പരിശോധനയില്‍ ഔട്ട്ഫീല്‍ഡില്‍ നനവുണ്ടായിരുന്നു. മതിയായ വെയിലില്ലാത്തതും തിരിച്ചടിയായി. പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാവുമെന്ന് കണ്ടണ് രാവിലെ കളി തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് നടത്തിയ പരിശോധനയിലും ഔട്ട്ഫീല്‍ഡില്‍ നനവുള്ളതായി കണ്ടെത്തി. മഴ അകന്നെങ്കിലും സൂര്യപ്രകാശം കുറവായതാണ് തിരിച്ചടിയായത്.
ആദ്യദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചിരുന്നു. 35 ഓവറില്‍ 107-ന് മൂന്ന് എന്ന നിലയിലാണ് സന്ദര്‍ശകര്‍. മോമിനുല്‍ ഹഖും (40) മുഷ്ഫിഖുര്‍ റഹീമുമാണ് ക്രീസിൽ. ആകാശ് ദീപ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ആർ. അശ്വിൻ ഒരു വിക്കറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.