ഡബ്ലിൻ: ഇന്ത്യ-അയർലൻഡ് മൂന്ന് മത്സര ട്വന്റി20 പരമ്പരയിലെ രണ്ടാം അങ്കം ഞായറാഴ്ച നടക്കും. മഴ തടസ്സപ്പെടുത്തിയ ആദ്യ കളിയിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റൺസ് ജയം നേടിയ ഇന്ത്യ ഇറങ്ങുന്നത് പരമ്പര സ്വന്തമാക്കാനുറച്ചാണ്. ആതിഥേയരെ സംബന്ധിച്ച് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യം. 140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.5 ഓവറിൽ രണ്ട് വിക്കറ്റിന് 47 നിൽക്കുമ്പോൾ മഴമൂലം കളി നിർത്തുകയായിരുന്നു.11 മാസത്തെ ഇടവേളക്ക് ശേഷം കളത്തിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറയുടെ ബൗളിങ് പ്രകടനം ഇന്ത്യയെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്നതാണ്. നാല് ഓവറിൽ 24 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റൻ. സീനിയർ താരങ്ങളുടെ അഭാവത്തിൽ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്താനിറങ്ങിയ യുവനിരക്ക് പരമ്പര ഏറെ നിർണായകമാണ്. ശിവം ദുബെ, ഋതുരാജ് ഗെയ്ക് വാദ്, റിങ്കു സിങ് തുടങ്ങിയവരൊക്കെ ഇന്ത്യൻ ടീമിൽ സ്ഥിരാംഗത്വം തേടുന്നുണ്ട്. റിങ്കുവിന്റെയും പേസർ പ്രസിദ്ധ് കൃഷ്ണയുടെയും അരങ്ങേറ്റ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ടീം ഇവരിൽ നിന്ന്:
ഇന്ത്യ- ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേഷ് ഖാൻ.
അയർലൻഡ്- ആൻഡ്രൂ ബിർണി (ക്യാപ്റ്റൻ), ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, റോസ് അഡയർ, മാർക്ക് അഡയർ, കർട്ടിസ് കാംഫർ, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ഫിയോൺ ഹാൻഡ്, ജോഷ് ലിറ്റിൽ, മക്കാർത്തി, ബെൻ വൈറ്റ്, ക്രെയ്ഗ് യങ്, വെർകോം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.