സഞ്ജുവിന്റെ വെടിക്കെട്ട് തുണയായില്ല; ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതിത്തോറ്റ് ഇന്ത്യ

ലഖ്നോ: സഞ്ജു വി സാംസണിന്റെ വെടിക്കെട്ട് അർധ സെഞ്ച്വറിയും (63 പന്തിൽ 86റൺസ്) രക്ഷയായില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ശിഖർ ധവാൻ നയിച്ച ഇന്ത്യൻ ടീം പൊരുതിത്തോറ്റു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 250 റൺസ് വിജയലക്ഷ്യം തേടിയുള്ള ഇന്ത്യൻ പോരാട്ടം 240 റൺസിൽ അവസാനിക്കുകയായിരുന്നു. സഞ്ജുവും ​ശ്രേയസ് അയ്യരുമാണ് (37പന്തിൽ 50 റൺസ്) ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

ക്യാപ്റ്റൻ ശിഖർ ധവാൻ (4), ശുഭ്മാൻ ഗിൽ(3) എന്നിവർ എളുപ്പം പുറത്താവുകയായിരുന്നു. അരങ്ങേറ്റ താരം റുതുരാജ് ഗെയ്ക്ക് വാദ് 42 പന്തിൽ 19 റൺസ് നേടി. 37 പന്തിൽ 20 റൺസായിരുന്നു ഇഷാൻ കിഷന്റെ സമ്പാദ്യം. ഷർദുൽ താക്കൂർ 31 പന്തുകളിൽ 33 റൺസും നേടി.

ഡേവിഡ് മില്ലറും (63 പന്തിൽ പുറത്താകാതെ 75) ഹെന്‍റിച്ച് ക്ലാസനും (65 പന്തിൽ പുറത്താകാതെ 74) നടത്തിയ വെടിക്കെട്ടിലായിരുന്നു ദക്ഷിണാഫ്രിക്ക 249 റൺസ് തികച്ചത്. മഴ മൂലം 40 ഓവറാക്കി ചുരുക്കിയ കളിയിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ 249 റൺസ്.

Tags:    
News Summary - India vs South Africa 1st ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.