ഡർബൻ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസിനു മുമ്പേ തുടങ്ങിയ മഴ തുടർന്നതോടെ ഒരു പന്തുപോലും എറിയാനായില്ല. ഇന്ത്യൻ സമയം രാത്രി 7.30ന് (പ്രാദേശിക സമയം വൈകീട്ട് അഞ്ച്) ആണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. ഓവറുകൾ വെട്ടിച്ചുരുക്കി കളി നടത്തേണ്ട സമയത്തും മഴ ശമിക്കാതായതോടെ ഉപേക്ഷിക്കുകയായിരുന്നു. രണ്ടാം ട്വന്റി20 ചൊവ്വാഴ്ച ക്വെബർഹയിൽ നടക്കും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളി വ്യാഴാഴ്ച ജൊഹാനസ്ബർഗിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.