പന്തിന്റെ ഇന്ത്യയെ ചേസ് ചെയ്ത് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക; ഏഴ് വിക്കറ്റ് ജയം

ന്യൂ​ഡ​ൽ​ഹി: റിഷഭ് പന്തിന്റെ നായകനായുള്ള തുടക്കം തോൽവിയോടെ. ഫി​റോ​സ് ഷാ ​കോ​ട് ല ​മൈ​താ​ന​ത്ത് ഒ​ന്നാം ട്വ​ന്റി 20 മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ പൊരുതിത്തോറ്റ് ഇ​ന്ത്യ. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ മി​ക​ച്ച ടോ​ട്ട​ൽ പ​ടു​ത്തു​യ​ർ​ത്തിയിട്ടും റൺചേസിങ്ങിന് പേരുകേട്ട ദക്ഷിണാഫ്രിക്കൻ പട ലക്ഷ്യം എത്തിപ്പിടിക്കുകയായിരുന്നു. 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റി​ന് 211 റ​ൺ​സാ​ണ് ആ​തി​ഥേ​യ​ർ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 19.1 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് അതിഥികൾ ഇന്ത്യയെ തോൽപ്പിച്ചത്.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി റാസി വാൻഡർ ഡസൻ 46 പന്തുകളിൽ 75 റൺസെടുത്തു. ഡേവിഡ് മില്ലർ 31 പന്തുകളിൽ 64 റൺസുമെടുത്തു. ഇരുവരും ചേർന്ന് നടത്തിയ വെടിക്കെട്ടാണ് അപ്രാപ്യമെന് തോന്നിച്ച ലക്ഷ്യം എളുപ്പമാക്കിയത്. 22 റൺസെടുത്ത ക്വിന്റൺ ഡീകോക്കും ടെംബ ബാവുമയും (10), ഡ്വയിൻ പ്രെട്രോറിയസുമാണ് (29) പുറത്തായത്.

ഇന്ത്യക്ക് വേണ്ടി ഓ​പ​ണ​ർ ഇ​ഷാ​ൻ കി​ഷ​ൻ 48 പ​ന്തി​ൽ 11 ഫോ​റും മൂ​ന്ന് സി​ക്സു​മു​ൾ​പ്പെ​ടെ 76 റ​ൺ​സ് നേ​ടി ടോ​പ് സ്കോ​റ​റാ​യി. മ​റ്റൊ​രു ഓ​പ​ണ​ർ ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ് (15 പ​ന്തി​ൽ 23), ശ്രേ​യ​സ് അ​യ്യ​ർ (27 പ​ന്തി​ൽ 36), ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്ത് (16 പ​ന്തി​ൽ 29), ഹ​ർ​ദി​ക് പാ​ണ്ഡ്യ (12 പ​ന്തി​ൽ 31 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ഇ​ന്ത്യ 200 ക​ട​ന്നു.

ടോ​സ് ഭാ​ഗ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ ടെം​ബ ബ​വു​മ​ക്കാ​യി​രു​ന്നു. ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ ഓ​പ​ണ​ർ​മാ​ർ സ​ന്ദ​ർ​ശ​ക ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പ്ര​ഹ​രി​ച്ചു. ആ​ദ്യ നാ​ല് ഓ​വ​റി​ൽ പി​റ​ന്ന​ത് 35 റ​ൺ​സ്.

അ​ഞ്ചാം ഓ​വ​ർ എ​റി​ഞ്ഞ വെ​യി​ൻ പാ​ർ​ന​ൽ വി​ട്ടു​കൊ​ടു​ത്ത​ത് ഒ​രു റ​ൺ​മാ​ത്രം. അ​ടു​ത്ത ഓ​വ​റി​ൽ പ​ക്ഷേ, ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ ക​ണ​ക്ക് തീ​ർ​ത്ത് സ്കോ​ർ 50 ക​ട​ത്തി. ഏ​ഴാം ഓ​വ​റി​ൽ വീ​ണ്ടും പാ​ർ​ന​ൽ. ഗെ​യ്ക് വാ​ദ് മി​ഡ് വി​ക്ക​റ്റി​ൽ ബ​വു​മ​ക്ക് ക്യാ​ച്ച് ന​ൽ​കി. ഇ​ന്ത്യ ഒ​ന്നി​ന് 57. ഗെ​യ്ക് വാ​ദ് നി​ർ​ത്തി​യി​ട​ത്തു​നി​ന്ന് ശ്രേ​യ​സ് തു​ട​ങ്ങി. മ​റു​ഭാ​ഗ​ത്ത് ത​ക​ർ​ത്താ​ടു​ക​യാ​യി​രു​ന്നു ഇ​ഷാ​ൻ. പ​ത്താം ഓ​വ​റി​ൽ ഇ​ന്ത്യ നൂ​റു​ക​ട​ന്നി​രു​ന്നു. പി​ന്നാ​ലെ നേ​രി​ട്ട 37ാം പ​ന്തി​ൽ കേ​ശ​വ് മ​ഹാ​രാ​ജി​നെ സി​ക്സ​റ​ടി​ച്ച് ഇ​ഷാ​ൻ അ​ർ​ധ​ശ​ത​കം പി​ന്നി​ട്ടു. ഇ​ട​ക്കൊ​ന്ന് മ​ന്ദ​ഗ​തി​യി​ലാ​യെ​ങ്കി​ലും താ​ളം വീ​ണ്ടെ​ടു​ത്ത ഓ​പ​ണ​ർ വെ​ടി​ക്കെ​ട്ട് തു​ട​ർ​ന്നു. 13ാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ ഇ​ഷാ​നെ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സി​ന്റെ കൈ​ക​ളി​ലെ​ത്തി​ച്ച് മ​ഹാ​രാ​ജാ​ണ് ഈ ​ഇ​ന്നി​ങ്സ് അ​വ​സാ​നി​പ്പി​ച്ച​ത്. സ്കോ​ർ ര​ണ്ടി​ന് 137. നാ​ലാ​മ​നാ​യി ക്യാ​പ്റ്റ​ൻ പ​ന്തെ​ത്തി. 15 ഓ​വ​റി​ൽ ഇ​ന്ത്യ 150 തി​ക​ച്ചു. പ​ന്ത്-​ശ്രേ​യ​സ് കൂ​ട്ടു​കെ​ട്ടി​ന് അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​ല്ല. 17ാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ ശ്രേ​യ​സ്സി​നെ പ്ര​ട്ടോ​റി​യ​സ് ബൗ​ൾ​ഡാ​ക്കു​മ്പോ​ൾ സ്കോ​ർ 156. പാ​ണ്ഡ്യ​യു​ടെ ഊ​ഴ​മാ​യി പി​ന്നെ. ബൗ​ള​ർ​മാ​രെ ക​ണ​ക്കി​ന് ശി​ക്ഷി​ച്ച ഇ​വ​ർ 19ാം ഓ​വ​റി​ൽ ഇ​ന്ത്യ​യെ 200 ക​ട​ത്തി. അ​വ​സാ​ന ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ പ​ന്തി​നെ വാ​ൻ​ഡ​ർ ഡ​സ​ൻ പി​ടി​ച്ച​പ്പോ​ൾ എ​ൻ റി​ച്ച് നോ​ർ​ജെ​ക്ക് വി​ക്ക​റ്റ്. ഒ​രു റ​ണ്ണു​മാ​യി ദി​നേ​ശ് കാ​ർ​ത്തി​ക് പാ​ണ്ഡ്യ​ക്കൊ​പ്പം പു​റ​ത്താ​വാ​തെ നി​ന്നു.

Tags:    
News Summary - India vs South Africa, 1st T20I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.