ആ​ദ്യ ട്വ​ന്റി20​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ്റു വീ​ഴ്ത്തി​യ വ​രു​ൺ ച​ക്ര​വ​ർ​ത്തി സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്നു

പിടിമുറുക്കാൻ സഞ്ജുപ്പട

കേ​പ് ടൗ​ൺ: വ​ൻ തോ​ക്കു​ക​ളെ നാ​ട്ടി​ലാ​ക്കി പ്രോ​ട്ടീ​സ് മ​ണ്ണി​ൽ കു​ട്ടി​ക്രി​ക്ക​റ്റ് ക​ളി​ക്കാ​നെ​ത്തി​യ യു​വ​നി​ര ഇ​ന്ന് വീ​ണ്ടും ഇ​റ​ങ്ങു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​നാ​ണ് സ​ഞ്ജു ന​യി​ക്കു​ന്ന ബാ​റ്റി​ങ്ങി​ൽ പ്ര​തീ​ക്ഷ​യോ​ടെ ടീം ​ഇ​ന്ത്യ പാ​ഡു​കെ​ട്ടു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 61 റ​ൺ​സി​ന്റെ ത​ക​ർ​പ്പ​ൻ ജ​യം കു​റി​ച്ചി​രു​ന്നു. 50 പ​ന്തി​ൽ 107 റ​ൺ​സെ​ടു​ത്ത് ആ​ധി​കാ​രി​ക​മാ​യി ബാ​റ്റു​വീ​ശി​യ സ​ഞ്ജു ഒ​രു പി​ടി റെ​ക്കോ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് വെ​ള്ളി​യാ​ഴ്ച ക​ളി ത​ന്റേ​താ​ക്കി​യ​ത്.

സി​ക്സ​റു​ക​ൾ തീ​മ​ഴ​യാ​യി പ്ര​വ​ഹി​ച്ച വെ​ടി​ക്കെ​ട്ടി​ൽ അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി20​യി​ൽ തു​ട​രെ ര​ണ്ട് സെ​ഞ്ച്വ​റി നേ​ടു​ന്ന നാ​ലാ​മ​ത്തെ താ​ര​വും ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നു​മാ​യി സ​ഞ്ജു മാ​റി. ഒ​ക്ടോ​ബ​ർ 12ന് ​ഹൈ​ദ​രാ​ബാ​ദി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 47 പ​ന്തി​ൽ നി​ന്ന് 111 റ​ൺ​സാ​യി​രു​ന്നു സ​ഞ്ജു നേ​ടി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ഏ​റ്റ​വു​മു​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​ർ സ​ഞ്ജു​വി​ന്‍റേ​താ​യി​രു​ന്നു. വി​ക്ക​റ്റ് കീ​പ്പ​റെ​ന്ന നി​ല​യി​ൽ ര​ണ്ട് ട്വ​ന്‍റി20 സെ​ഞ്ച്വ​റി​ക​ൾ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര താ​ര​മാ​ണ് സ​ഞ്ജു. വ്യ​ക്തി​ഗ​ത മി​ക​വ് ആ​കാ​ശം​തൊ​ട്ട ക​ളി​യി​ൽ പ​ക്ഷേ, മ​റ്റു ബാ​റ്റ​ർ​മാ​ർ കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​തെ മ​ട​ങ്ങി​യ​ത് ആ​ധി​യു​ണ​ർ​ത്തു​ന്ന​താ​ണ്. മു​ൻ​നി​ര​യും മ​ധ്യ​നി​ര​യും ക​രു​ത്താ​കേ​ണ്ട ബാ​റ്റി​ങ്ങി​ൽ തി​ല​ക് വ​ർ​മ​യും ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വു​മാ​ണ് പി​ടി​ച്ചു​നി​ന്ന​ത്. ഓ​പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ പി​ന്നെ​യും പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു കാ​ഴ്ച. ക​ഴി​ഞ്ഞ വ​ർ​ഷം സിം​ബാ​ബ്​‍വേ​യി​ൽ 47 പ​ന്തി​ൽ സെ​ഞ്ച്വ​റി തൊ​ട്ട അ​ഭി​ഷേ​ക് സ​മീ​പ​കാ​ല​ത്ത് 0, 10, 14, 16, 15, 4, 7 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ്ര​ക​ട​നം. 18 പ​ന്തി​ൽ 33 എ​ടു​ത്ത തി​ല​ക് വ​ർ​മ സ​ഞ്ജു​വി​ന് മി​ക​ച്ച പി​ന്തു​ണ​യും ന​ൽ​കി. സൂ​ര്യ​കു​മാ​ർ പ​ക്ഷേ, ന​ന്നാ​യി തു​ട​ങ്ങി​യെ​ങ്കി​ലും വെ​റു​തെ വി​ക്ക​റ്റ് ക​ള​ഞ്ഞു​കു​ളി​ച്ചു. ഇ​ന്ത്യ​ക്ക് 36 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ആ​റു വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 166 റ​ൺ​സി​ൽ നി​ന്ന ഇ​ന്ത്യ 20 ഓ​വ​ർ പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ 202/8 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

ബൗ​ളി​ങ്ങി​ൽ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. വ​ലി​യ ടോ​ട്ട​ൽ മു​ന്നി​ൽ​ക്ക​ണ്ട് ബാ​റ്റി​ങ് തു​ട​ങ്ങി​യ ആ​തി​ഥേ​യ​രെ 141 റ​ൺ​സി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ തീ​ർ​ത്തു. 28 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു​പേ​രെ മ​ട​ക്കി​യ വ​രു​ൺ ച​ക്ര​വ​ർ​ത്തി ത​ന്നെ​യാ​യി​രു​ന്നു ഹീ​റോ. അ​ർ​ഷ്ദീ​പ് സി​ങ്, ആ​വേ​ശ് ഖാ​ൻ എ​ന്നീ പേ​സ​ർ​മാ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ട്വ​ന്റി20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​ക്കു മു​ന്നി​ലേ​റ്റ തോ​ൽ​വി​ക്ക് പ​ര​മ്പ​ര​യി​ൽ പ​ക​രം ചോ​ദി​ക്കാ​മെ​ന്ന മോ​ഹം ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ടി​യേ​റ്റ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് വ​രും മ​ത്സ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​കാ​ട്ടാ​നാ​യാ​ൽ ക​ളി ക​ടു​ക്കു​മെ​ന്നു​റ​പ്പ്. അ​ടു​ത്തി​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നോ​ട് പ്രോ​ട്ടീ​സ് സം​ഘം 3-0ന് ​തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു.

ടീം ​ഇ​ന്ത്യ: സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​ങ്കു സി​ങ്, തി​ല​ക് വ​ർ​മ, ജി​തേ​ഷ് ശ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ, ര​മ​ൺ​ദീ​പ് സി​ങ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ര​വി ബി​ഷ്‍ണോ​യ്, അ​ർ​ഷ്ദീ​പ് സി​ങ്, വി​ജ​യ കു​മാ​ർ വൈ​ശാ​ഖ്, ആ​വേ​ശ് ഖാ​ൻ, യാ​ഷ് ദ​യാ​ൽ.

Tags:    
News Summary - India vs South Africa 2nd Twenty20 Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.