മില്ലറുടെ സെഞ്ച്വറി പാഴായി; 16 റൺസ് വിജയവുമായി ട്വന്റി20 പരമ്പര ഇന്ത്യക്ക്

ഗു​വാ​ഹ​തി: വെടിക്കെട്ട് തീർത്ത് ഇരുനിരയും നിറഞ്ഞാടിയ ആവേശപ്പോരിൽ ഡേവിഡ് മില്ലറുടെ തകർപ്പൻ സെഞ്ച്വറിക്കും ദക്ഷിണാഫ്രിക്കയെ ​കരകടത്താനായില്ല. കാഗിസോ റബാദ നയിച്ച സന്ദർശക ബൗളിങ്ങിനെ പിച്ചിച്ചീന്തി ഇന്ത്യ ഉയർത്തിയ റൺമലക്കരികെ സന്ദർശക ബാറ്റിങ് തളർന്നുവീഴുകയായിരുന്നു. 16 റൺസ് വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. സ്കോർ ഇന്ത്യ: 237/3. ദക്ഷിണാഫ്രിക്ക: 221/3.

ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ച്വ​റി​ക​ളു​മാ​യി സൂ​ര്യ​കു​മാ​ർ യാ​ദ​വും (22 പ​ന്തി​ൽ 61), കെ.​എ​ൽ. രാ​ഹു​ലും (28 പ​ന്തി​ൽ 57) മുന്നിൽനിന്നു നയിച്ചപ്പോൾ വി​രാ​ട് കോ​ഹ്‍ലി (28 പ​ന്തി​ൽ പു​റ​​ത്താ​വാ​തെ 49), ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ (37 പ​ന്തി​ൽ 43) ദിനേശ് കാർത്തിക് (ഏഴു പന്തിൽ 17) എ​ന്നി​വ​രും മോ​ശ​മാ​ക്കി​യി​ല്ല.

കൂറ്റൻ ലക്ഷ്യത്തിലേക്ക് പാഡുകെട്ടിയിറങ്ങിയ ദക്ഷിണാഫ്രിക്കയും മോശമാക്കിയില്ല. ക്യാപ്റ്റൻ ബാവുമയും റിൽസെ റൂസോയും സംപൂജ്യരായി മടങ്ങിയത് ഞെട്ടലായെങ്കിലും പിന്നീടെത്തിയവർ ക്ഷീണമറിയാതെ ബാറ്റുവീശി. മൈതാനംനിറഞ്ഞ മനോഹര ശതകവുമായി കളിനയിച്ച ഡേവിഡ് മില്ലർ 47 പന്തിൽ 108 റൺസെടുത്ത് പുറത്താകാതെ നിന്നു. അതേ ആവേശത്തിൽ കൂട്ടുനൽകിയ ക്വിൻറൺ ഡി കോക്കും (28 പ​ന്തി​ൽ 69) ചേർന്ന് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചു. ബാറ്റിങ്ങിലെ മികവ് ബൗളിങ്ങിൽ ഇന്ത്യക്ക് നിലനിർത്താനാകാത്തത് കല്ലുകടിയായി.

Tags:    
News Summary - india vs south africa T20 series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.