ഇന്ത്യയുടെ ശ്രിലങ്കൻ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. രണ്ട് മത്സരങ്ങൾ വിജയിച്ചുകൊണ്ട് പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിട്ടുണ്ട്. മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തൂവരനായിരിക്കും ലോകചാമ്പ്യൻമാർ കച്ചക്കെട്ടുക.
ആദ്യ രണ്ട് മത്സരങ്ങൾ നടന്ന പല്ലെക്കലെയിൽ വെച്ച് തന്നെയാണ് മൂന്നാം മത്സരവും നടക്കുക. ആദ്യ മത്സരത്തിൽ 43 റൺസിന് വിജയിച്ച ഇന്ത്യ മഴ കളിച്ച രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനും വിജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശർമ-രാഹുൽ ദ്രാവിഡ് യുഗത്തിന് ശേഷം ഗൗതം ഗംഭീർ- സൂര്യകുമാർ യാദവ് എന്ന സഖ്യത്തന്‍റെ ആദ്യ പരമ്പരയാണിത്.
മൂന്നാമത്തെയും അവസാനത്തെും മത്സരത്തിനായി ഇന്ത്യ ഇറങ്ങുമ്പോൾ സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി ഇറങ്ങുവോ എന്നാണ് ആരാധകരുടെ ആശങ്ക. കഴിഞ്ഞ മത്സരത്തിൽ പൂജ്യനായി മടങ്ങിയ സഞ്ജുവിന് വീണ്ടുമൊരു അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം. രണ്ടാം മത്സരത്തിൽ പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പകരമായിരുന്നു അദ്ദേഹം കളത്തിൽ ഇറങ്ങിയത്.ഒരുപാട് പ്രതീക്ഷകളുമായെത്തിയ അദ്ദേഹം ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡാകുകയായിരുന്നു. 'ഡെഡ് റബ്ബർ' മാച്ചായതിനാൽ സഞ്ജുവിന് അവസരം കിട്ടാനും സാധ്യതയുണ്ട്.
അക്സർ പട്ടേലിന് പകരം വാഷിങ്ടൺ സുന്ദറും, അർഷ്ദീപ് സിങ്ങിന് പകരം ഖലീൽ അഹമ്മദും മൂന്നാം മത്സരത്തിൽ കളിക്കുമെന്നാണ് റിപ്പോർട്ട്. സ്റ്റാർ ഓൾറൗണ്ടർ ഹർദിക്ക് പാണ്ഡ്യക്കും ഇന്ത്യ വിശ്രമം നൽകിയേക്കും. ഇന്ത്യൻ സമയം രാത്രി ഏഴ്നാണ് മത്സരം ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.