പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 438 റൺസിന് പുറത്ത്. വിരാട് കോഹ്ലിയുടെ (121) സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. രണ്ടാം ദിനം മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് ഒരു വിക്കറ്റിന് 86 റൺസെടുത്തു.
കോഹ്ലിയെ കൂടാതെ ക്യാപ്റ്റൻ രോഹിത് ശർമ (80), യാശസ്വി ജയ്സ്വാൾ (57), രവീന്ദ്ര ജഡേജ (61), ആർ. അശ്വിൻ (56) എന്നിവരും മികവ് കാട്ടി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരൻ യാശസ്വി ജയ്സ്വാൾ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, വാലറ്റത്ത് രവിചന്ദ്രൻ അശ്വിന്‍റെ പ്രകടനവും ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്താൻ സഹായിച്ചു.
മറുപടി ബാറ്റിങ്ങിൽ ടഗനരെയ്ൻ ചന്ദർപോളിന്‍റെ (33) വിക്കറ്റാണ് വിൻഡീസിന് നഷ്ടമായത്. രവീന്ദ്ര ജഡേജക്കാണ് വിക്കറ്റ്. 37 റൺസുമായി ക്രെയ്ഗ് ബ്രാത്വെയ്റ്റും 14 റൺസുമായി കിർക് മക്കെൻസിയുമാണ് ക്രീസിലുള്ളത്.
രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 141 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. അരങ്ങേറ്റ മത്സരത്തിൽ 171 റൺസെടുത്ത യുവതാരം യാശസ്വി ജയ്സ്വാളും രണ്ടിന്നിങ്സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനുമാണ് ഇന്ത്യക്ക് വൻ ജയം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.