മക്കായ് (ആസ്ട്രേലിയ): ഏകദിന ക്രിക്കറ്റിൽ ആസ്ട്രേലിയൻ വനിതകളുടെ 26 മത്സരങ്ങൾ പിന്നിട്ട അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതകൾ. മക്കായിലെ ഹാരപ്പ് പാർക്കിൽ ഞായറാഴ്ച നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് ജയം സ്വന്തമാക്കി.
ആസ്ട്രേലിയ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കേ മറികടന്ന ഇന്ത്യ മറ്റെരു നേട്ടം കൂടി സ്വന്തമാക്കി. ഏകദിനത്തിലെ ഇന്ത്യൻ വനിതകൾ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത്.
ആദ്യം ബാറ്റുചെയ്ത ഓസീസ് ആഷ്ലി ഗാഡ്നർ (67), ബെത്ത് മൂണി (52), തഹ്ലിയ മഗ്രാത്ത് (47), അലീസ ഹീലി (35), എലീസ് പെറി (26) എന്നിവരുടെ ബാറ്റിങ് മികവിൽ 50 ഓവറിൽ ഒമ്പതിന് 264 റൺസെടുത്തു. യസ്തിക ഭാട്ടിയ (64), ഷഫാലി വർമ (56), ദീപ്തി ശർമ (31), സ്നേഹ് റാണ (30), സ്മൃതി മന്ദാന (22) എന്നിവർ ഇന്ത്യക്കായി തിളങ്ങി.
ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ആതിഥേയർ പരമ്പര 2-1ന് സ്വന്തമാക്കി. ഇതോടെ സെപ്റ്റംബർ 30 മുതൽ ക്വീൻസ്ലൻഡിലെ കരാര ഓവലിൽ വെച്ച് തുടങ്ങാൻ പോകുന്ന പിങ്ക്ബാൾ ടെസ്റ്റിലാകും ഏവരുടെയും ശ്രദ്ധ. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ദൈർഖ്യമേറിയ വിജയക്കുതിപ്പിന് അന്ത്യം കുറക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റിനിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.