ഇന്ത്യക്ക് 82 റൺസ് ജയം; ഒപ്പത്തിനൊപ്പം

രാജ്കോട്ട്: തുടർച്ചയായ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 പരമ്പരയിൽ ഇന്ത്യ 2-2ന് ഒപ്പമെത്തി. 82 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. ഇതോടെ ഞായറാഴ്ചത്തെ അവസാന കളി നിർണായകമായി.

ആദ്യം ബാറ്റുചെയ്ത് 169 റൺസെടുത്ത ഇന്ത്യ എതിരാളികളെ 16.5 ഓവറിൽ 87ന് ഓൾഔട്ടാക്കുകയായിരുന്നു. 18 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. നേരത്തേ 13 ഓവറിൽ നാലിന് 81 റൺസ് എന്ന നിലയിലായിരുന്ന ആതിഥേയർ പിന്നീടുള്ള ഒമ്പത് ഓവറിൽ 88 റൺസടിക്കുകയായിരുന്നു. അരങ്ങേറി ഒന്നര പതിറ്റാണ്ടിനുശേഷം അന്താരാഷ്ട്ര ട്വന്റി20 കരിയറിലെ തന്റെ ആദ്യ അർധ ശതകം നേടിയ ദിനേശ് കാർത്തികും (22 പന്തിൽ 55) ഹർദിക് പാണ്ഡ്യയും (31 പന്തിൽ 46) ആണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തുപകർന്നത്. അവസാന അഞ്ച് ഓവറിൽ ഇന്ത്യ 73 റൺസടിച്ചുകൂട്ടി.

കാർത്തിക് രണ്ടു സിക്സും ഒമ്പതു ബൗണ്ടറിയും നേടിയപ്പോൾ ഹർദിക് മൂന്നു വീതം സിക്സും ഫോറും പായിച്ചു. 2006ൽ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിൽ അരങ്ങേറ്റം കുറിച്ച കാർത്തികിന്റെ 35 മത്സരങ്ങളിലെ ഇതുവരെയുള്ള മികച്ച സ്കോർ 48 ആയിരുന്നു. ഇന്ത്യൻ ബാറ്റർമാരിൽ ക്യാപ്റ്റൻ ഋഷഭ് പന്ത് (23 പന്തിൽ 17) ഒരിക്കൽകൂടി പരാജയമായി. 

Tags:    
News Summary - India won by 82 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.