ഐ.പി.എൽ: നാലിലൊന്നാവാൻ നാൽവർ പോരാട്ടം

ദു​ബൈ: ഐ.​പി.​എ​ൽ 14ാം സീ​സ​ൺ അ​വ​സാ​ന​ത്തോ​ട​ടു​ക്ക​വെ പ്ലേ​ഓ​ഫ്​ പോ​രാ​ട്ടം നോ​ക്കൗ​ട്ട്​ പ​ഞ്ചി​ലേ​ക്ക്. മൂ​ന്നു ടീ​മു​ക​ൾ പ്ലേ​ഓ​ഫ്​ ഉ​റ​പ്പാ​ക്കി​യ​തോ​ടെ ശേ​ഷി​ക്കു​ന്ന ഏ​ക സ്ഥാ​ന​ത്തി​നാ​യി നാ​ലു സം​ഘ​ങ്ങ​ളാ​ണ്​ രം​ഗ​ത്തു​ള്ള​ത്.

ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​ (18), ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്​ (18), റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​ർ (16) ടീ​മു​ക​ളാ​ണ്​ പ്ലേ​ഓ​ഫ്​ ഉ​റ​പ്പാ​ക്കി​യ​ത്. കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​ (12), പ​ഞ്ചാ​ബ്​ കി​ങ്​​സ്​ (10), രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്​ (10), മും​ബൈ ഇ​ന്ത്യ​ൻ​സ്​ (10) ടീ​മു​ക​ളാ​ണ്​ അ​വ​സാ​ന പ്ലേ​ഓ​ഫ്​ സ്ഥാ​ന​ത്തി​നാ​യി രം​ഗ​ത്തു​ള്ള​ത്. സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദ്​ (4) പു​റ​ത്താ​യി​ക്ക​ഴി​ഞ്ഞു.

കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​


ക​ളി: 13,

പോ​യ​ൻ​റ്​: 12,

റ​ൺ​റേ​റ്റ്​: 0.294,

ശേ​ഷി​ക്കു​ന്ന മ​ത്സ​രം: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്​

നാ​ലു ടീ​മു​ക​ളി​ൽ പ്ലേ​ഓ​ഫ്​ സാ​ധ്യ​ത ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​ഘ​വും മ​റ്റു ടീ​മു​ക​ളു​ടെ മ​ത്സ​ര​ഫ​ല​ത്തെ ബാ​ധി​ക്കാ​തെ മു​ന്നോ​ട്ടു​പോ​വാ​ൻ ക​ഴി​യു​ന്ന ടീ​മു​മാ​ണ്​ കൊ​ൽ​ക്ക​ത്ത. 0.294 എ​ന്ന മി​ക​ച്ച റ​ൺ​റേ​റ്റാ​ണ്​ അ​വ​രു​ടെ പ്ല​സ്​ പോ​യ​ൻ​റ്. ശേ​ഷി​ക്കു​ന്ന ഏ​ക ക​ളി​യി​ൽ രാ​ജ​സ്ഥാ​നെ തോ​ൽ​പി​ച്ചാ​ൽ അ​വ​ർ​ക്ക്​ റ​ൺ​റേ​റ്റി​െൻറ മി​ക​വി​ൽ മ​റ്റു ടീ​മു​ക​ളു​ടെ മ​ത്സ​ര​ഫ​ല​ത്തെ ആ​ശ്ര​യി​ക്കാ​തെ ത​ന്നെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യും. മ​റി​ച്ച്, രാ​ജ​സ്ഥാ​നോ​ട്​ തോ​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ മും​ബൈ​യും രാ​ജ​സ്ഥാ​നും 12 പോ​യ​ൻ​റി​ന​പ്പു​റം ക​ട​ക്കി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കേ​ണ്ടി​വ​രും. അ​തി​ന്​ മും​ബൈ രാ​ജ​സ്ഥാ​​നെ തോ​ൽ​പി​ക്കു​ക​യും ഹൈ​ദ​രാ​ബാ​ദി​നോ​ട്​ തോ​ൽ​ക്കു​ക​യും വേ​ണം.

പ​ഞ്ചാ​ബ്​ കി​ങ്​​സ്


ക​ളി: 13,

പോ​യ​ൻ​റ്​: 10,

റ​ൺ​റേ​റ്റ്​: -0.241,

ശേ​ഷി​ക്കു​ന്ന മ​ത്സ​രം: ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​

പ​ഞ്ചാ​ബി​ന്​ സാ​​ങ്കേ​തി​ക​മാ​യി സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും പു​റ​ത്താ​ക​ലി​െൻറ വ​ക്കി​ലാ​ണെ​ന്നു​ പ​റ​യാം. കാ​ര​ണം, ശേ​ഷി​ക്കു​ന്ന ഏ​ക ക​ളി ജ​യി​ച്ചാ​ലും പോ​യ​ൻ​റ്​ 12ൽ ​മാ​ത്ര​മേ എ​ത്തൂ. കൊ​ൽ​ക്ക​ത്ത​ക്ക്​ ഇ​പ്പോ​ൾ ത​ന്നെ 12 ഉ​ണ്ട്. പോ​രാ​ത്ത​തി​ന്​ പ​ഞ്ചാ​ബി​നെ​ക്കാ​ൾ മി​ക​ച്ച റ​ൺ​റേ​റ്റും. ചു​രു​ക്ക​ത്തി​ൽ, ചെ​ന്നൈ​ക്കെ​തി​രെ വ​ൻ മാ​ർ​ജി​നി​ൽ ജ​യി​ക്കു​ക​യും കൊ​ൽ​ക്ക​ത്ത രാ​ജ​സ്ഥാ​നെ​തി​രെ വ​ൻ മാ​ർ​ജി​നി​ൽ തോ​ൽ​ക്കു​ക​യും വേ​ണം. ഒ​പ്പം മും​ബൈ​യോ രാ​ജ​സ്ഥാ​നോ 14ലേ​ക്ക്​ എ​ത്താ​തി​രി​ക്കു​ക​യും വേ​ണം. റ​ൺ​റേ​റ്റി​ൽ കൊ​ൽ​ക്ക​ത്ത​യെ മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ, ഉ​ദാ​ഹ​ര​ണ​ത്തി​ന്​ പ​ഞ്ചാ​ബ്​ ചെ​ന്നൈ​യെ 70 റ​ൺ​സി​ന്​ തോ​ൽ​പി​ക്കു​ക​യും കൊ​ൽ​ക്ക​ത്ത അ​തേ മാ​ർ​ജി​ന്​ രാ​ജ​സ്ഥാ​നോ​ട്​ തോ​ൽ​ക്കു​ക​യും വേ​ണം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ, പ​ഞ്ചാ​ബി​ന്​ 0.034ഉം ​കൊ​ൽ​ക്ക​ത്ത​ക്ക്​ 0.011ഉം ​ആ​വും റ​ൺ​റേ​റ്റ്.

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്​


ക​ളി: 12,

പോ​യ​ൻ​റ്: 10,

റ​ൺ​റേ​റ്റ്: -0.337,

ശേ​ഷി​ക്കു​ന്ന മ​ത്സ​രം: മും​ബൈ, കൊ​ൽ​ക്ക​ത്ത

രാ​ജ​സ്ഥാ​ന്​ അ​ടു​ത്ത ര​ണ്ടു ക​ളി​യി​ലും ജ​യം അ​നി​വാ​ര്യ​മാ​ണ്. ര​ണ്ടും ജ​യി​ച്ചാ​ൽ രാ​ജ​സ്​​ഥാ​ന്​ 14 പോ​യ​ൻ​റ്​ ല​ഭി​ക്കു​ക മാ​ത്ര​മ​ല്ല, കൊ​ൽ​ക്ക​ത്ത​യും മും​ബൈ​യും പു​റ​ത്താ​വു​ക​യും ചെ​യ്യും. എ​ന്നാ​ൽ, മു​ം​ബൈ​യോ​ട്​ തോ​ൽ​ക്കു​ക​യും കൊ​ൽ​ക്ക​ത്ത​യോ​ട്​ ജ​യി​ക്കു​ക​യും ചെ​യ്​​താ​ൽ രാ​ജ​സ്ഥാ​നും കൊ​ൽ​ക്ക​ത്ത​യും 12 പോ​യ​ൻ​റി​ൽ തു​ല്യ​രാ​വും. അ​ങ്ങ​നെ വ​രു​േ​മ്പാ​ൾ റ​ൺ​റേ​റ്റാ​വും ഗ​തി നി​ർ​ണ​യി​ക്കു​ക. മും​ബൈ​യോ​ട്​ തോ​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​െൻറ മാ​ർ​ജി​ൻ പ​ര​മാ​വ​ധി കു​റ​ക്കു​ക​യും കൊ​ൽ​ക്ക​ത്ത​യെ വ​ൻ മാ​ർ​ജി​നി​ൽ തോ​ൽ​പി​ക്കു​ക​യു​മാ​യി​രി​ക്കും രാ​ജ​സ്ഥാ​െൻറ മു​ന്നി​ലു​ള്ള വ​ഴി. ഒ​പ്പം പ​ഞ്ചാ​ബ്​ ചെ​ന്നൈ​യോ​ട്​ തോ​ൽ​ക്കു​ക​യും വേ​ണം.

മും​ബൈ ഇ​ന്ത്യ​ൻ​സ്


ക​ളി: 12,

പോ​യ​ൻ​റ്: 10,

റ​ൺ​റേ​റ്റ്: -0.453,

ശേ​ഷി​ക്കു​ന്ന മ​ത്സ​രം: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്​, സൺറൈസേഴ്​സ്​ ഹൈ​ദ​രാ​ബാ​ദ്​

രാ​ജ​സ്ഥാ​​​നെ​ക്കാ​ൾ മോ​ശം അ​വ​സ്ഥ​യി​ലാ​ണ്​ മും​ബൈ. ര​ണ്ടു ക​ളി​യും ജ​യി​ക്ക​ൽ അ​നി​വാ​ര്യം. ര​ണ്ടും ജ​യി​ച്ചാ​ൽ ത​ന്നെ​യും കൊ​ൽ​ക്ക​ത്ത രാ​ജ​സ്ഥാ​നെ തോ​ൽ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ വ​ള​രെ മോ​ശം റ​ൺ​റേ​റ്റാ​യ​തി​നാ​ൽ മും​ബൈ​യു​ടെ ക​ഥ ക​ഴി​യും. അ​ങ്ങ​നെ വ​ന്നാ​ൽ കൊ​ൽ​ക്ക​ത്ത​യു​ടെ ജ​യം നേ​രി​യ മാ​ർ​ജി​നാ​യി​രി​ക്കു​ക​യും മും​ബൈ ര​ണ്ടു ക​ളി​യും കൂ​ടി 200 റ​ൺ​സി​നെ​ങ്കി​ലും മു​ക​ളി​ൽ മാ​ർ​ജി​നി​ൽ ജ​യി​ക്കേ​ണ്ടി​യും വ​രും. ര​ണ്ടു ക​ളി​യും ജ​യി​ക്കു​ക​യും കൊ​ൽ​ക്ക​ത്ത തോ​ൽ​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യു​മാ​ണ്​ മും​ബൈ​ക്ക്​ ചെ​യ്യാ​നു​ള്ള​ത്.


പ്ര​ധാ​ന ക​ളി​ക​ൾ

രാ​ജ​സ്ഥാ​ൻ Vs മും​ബൈ (ചൊ​വ്വ 7.30pm)

ചെ​ന്നൈ Vs പ​ഞ്ചാ​ബ്​ (വ്യാ​ഴം 3.30pm)

കൊ​ൽ​ക്ക​ത്ത Vs രാ​ജ​സ്ഥാ​ൻ (വ്യാ​ഴം 7.30pm)

ഹൈ​ദ​രാ​ബാ​ദ്​ Vs മും​ബൈ (വെ​ള്ളി 7.30pm)

Tags:    
News Summary - IPL 2021: Know How kolkata, punjab, rajasthan and mumbai Can Qualify For Playoffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.