ധാക്ക: ബംഗ്ലാദേശ് താരങ്ങളായ ശാകിബുല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും ഐ.പി.എൽ കളിക്കാൻ അനുമതി. ശീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് ഒഴിവാക്കി ഇരുവർക്കും എന്‍.ഒ.സി നല്‍കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇതോടെ താരങ്ങൾക്ക് സീസൺ മുഴുവൻ കളത്തിലിറങ്ങാനാകും.
ഓൾറൗണ്ടർ ശാകിബുല്‍ ഹസൻ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിെൻറയും മുസ്തഫിസുര്‍ റഹ്മാൻ രാജസ്ഥാന് റോയല്സിെൻറയും താരമാണ്. കഴിഞ്ഞ ലേലത്തിൽ ശാകിബിനെ 3.2 കോടിക്കും മുസ്തഫിസുർ റഹ്മാനെ ഒരു കോടി രൂപക്കുമാണ് ക്ലബുകൾ റാഞ്ചിയത്.
ഐ.പി.എൽ സമയത്ത് ശ്രീലങ്കയുമായി ടെസ്റ്റ്, ഏകദിന സീരീസുകൾ നടക്കുന്നതിനാൽ ഇരുവരുടെയും സാന്നിധ്യം ആശങ്കയിലായിരുന്നു. അതേ സമയം രാജ്യത്തിന്‍റെ കളി നടക്കുേമ്പാൾ പണക്കൊഴുപ്പിന്‍റെ മേളയായ ഐ.പി.എല്ലിൽ കളിക്കാൻ സമ്മതം ചോദിച്ചതിന് ഇരുവർക്കുമെതിരെ ആരാധകർ പ്രതിഷേധം അറിയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.