ന്യൂഡൽഹി: അടുത്ത വർഷം ഐ.പി.എൽ പൂരത്തിന് മാറ്റുകൂട്ടാൻ ഒരു പുതിയ ടീമുകൂടിയുണ്ടാവുമെന്ന് ബി.സി.സി.ഐ സൂചന നൽകിയപ്പോൾ, 'ഹോട്ട് ടിക്കറ്റ്' ലഭിക്കാനായി അദാനി ഗ്രൂപ്പ് ചരടുവലി തുടങ്ങി. അഹ്മദാബാദ് കേന്ദ്രമാക്കിയാവും അദാനി ഗ്രൂപ്പ് പുതിയ ടീമിനെ ഒരുക്കുന്നത്. നേരത്തെ ടൂർണമെൻറിലുണ്ടായിരുന്ന റൈസിങ് പൂണെ സൂപ്പർ ജയൻറ്സിെൻറ ഉടമ ഗോയങ്ക ഗ്രൂപ്പും ഈ ഫ്രാഞ്ചൈസിക്കായി രംഗത്തുണ്ട്.
ഡിസംബറിൽ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് ബി.സി.സി.ഐ ഇക്കാര്യം ഔദ്യോഗികമായി തീരുമാനിക്കുക. മറ്റു ചില ബിസിനസ് ഗ്രൂപ്പുകളും പുതുതായി വരുന്ന ഐ.പി.എൽ ടീം ലഭിക്കാനായി പിന്നാലെ കൂടുന്നുണ്ട്.
അതേസമയം, രണ്ട് ടീമുകൾക്ക് കൂടി പുതുതായി അനുമതി നൽകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. രണ്ടു ടീമുകളെ ഉൾപ്പെടുത്താൻ ബി.സി.സി.ഐ തീരുമാനിക്കുകയാണെങ്കിൽ അടുത്ത സീസണ് മുമ്പായി മെഗാ താരലേലമുണ്ടാവും.
മലയാളത്തിെൻറ സൂപ്പർ താരം മോഹൻലാലും ടീമിനായി ശ്രമം നടത്തുന്നുണ്ടെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഐ.പി.എൽ ഫൈനൽ കാണാൻ ബി.സി.സി.ഐ ക്ഷണപ്രകാരം താരം സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.