ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് കൂറ്റൻ സ്കോർ. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‍വാദിന്‍റെയും ഡെവോൺ കോൺവേയുടെയും അർധ സെഞ്ച്വറി പ്രകടനത്തിന്‍റെ കരുത്തിൽ ചെന്നൈ, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു.
ഗെയ്ക്‍വാദും കോൺവേയും ഒന്നാംവിക്കറ്റിൽ അടിച്ചെടുത്തത് 141 റൺസ്. 50 പന്തിൽ ഏഴു സിക്സും മൂന്നു ഫോറുമടക്കം 79 റൺസെടുത്താണ് ഗെയ്ക്‍വാദ് പുറത്തായത്. കോൺവേ 52 പന്തിൽ മൂന്നു സിക്സും 11 ഫോറും ഉൾപ്പെടെ 87 റൺസെടുത്തു. ശിവം ദൂബെ ഒമ്പത് പന്തിൽ 22 റൺസെടുത്തു. അഞ്ചു റൺസുമായി എം.എസ്. ധോണിയും 20 റൺസുമായി രവീന്ദ്ര ജദേജയും പുറത്താകാതെ നിന്നു.
ഡൽഹിക്കായി ഖലീൽ അഹ്മദ്, ആൻറിച് നോർജെ, ചേതൻ സക്കറിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചെന്നൈക്ക് ഇന്ന് ജയിച്ചാൽ പ്ലേ ഓഫിലെത്താനാകും. ഡൽഹി നേരത്തെ തന്നെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.