ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണയും ഐ.പി.എൽ ഫൈനലിന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവും. മേയ് 28നാണ് കലാശപ്പോര്. 26നുള്ള രണ്ടാം ക്വാളിഫയറും ഇതേ സ്റ്റേഡിയത്തിലാണ്. സീസണിലെ ഉദ്ഘാടന മത്സരവും അഹ്മദാബാദിലാണ് നടന്നത്. 23, 24 തിയതികളിൽ ഒന്നാം ക്വാളിഫയർ, എലിമിനേറ്റർ എന്നിവ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.