ഐ.പി.എൽ; ആർ.സി.ബിക്കെതിരെ ചെന്നൈക്ക് ജയിക്കാൻ 174, മുസ്തഫിസുറിന് നാല് വിക്കറ്റ്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ാം എഡിഷന് ആവശേത്തുടക്കം. നിലവിലെ ചാമ്പ്യന്മാരുമായ ചെന്നൈ സൂപ്പർ കിങ്സ് അയൽക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയാണ് ഇന്ന് നേരിടുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ആരംഭിച്ച മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് വഴങ്ങി 173 റൺസെടുത്തു.

25 പന്തുകളിൽ 48 റൺസെടുത്ത അനുജ് റാവത്താണ് ആർ.സി.ബിയുടെ ടോപ് സ്കോറർ. ദിനേഷ് കാർത്തിക് 26 പന്തുകളിൽ 38 റൺസെടുത്തു. നായകൻ ഫാഫ് ഡുപ്ലെസി 23 പന്തിൽ എട്ട് ബൗണ്ടറികളടക്കം 35 റൺസെടുത്തു.

ആറോവർ പിന്നിട്ടപ്പോൾ 42 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ബംഗളൂരു. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനാണ് നാല് ആർ.സി.ബി ബാറ്റർമാരെ കൂടാരം കയറ്റിയത്. 23 പന്തിൽ എട്ട് ബൗണ്ടറികളടക്കം 35 റൺസെടുത്ത ഫാഫ് ഡുപ്ലെസി​​യെയാണ് താരം ആദ്യം മടക്കിയത്. പിന്നാലെ രജത് പഠിദാറിനെയും സംപൂജ്യനാക്കി ധോണിയുടെ കൈകളി​ലെത്തിച്ചു. കൂറ്റനടിക്കാരനായ ഗ്ലെൻ മാക്സ്വെല്ലിനെ റൺസെടുക്കാനനുവദിക്കാതെ ദീപക് ചാഹറും പുറത്താക്കി. 12-ാമത്തെ ഓവറിൽ മുസ്തഫിസുർ തന്നെ വിരാട് കോഹ്‍ലിയെ (20 പന്തുകളിൽ 21) രചിൻ രവീന്ദ്രയുടെ കൈകളിലെത്തിച്ചു. കാമറൂൺ ഗ്രീനും (18) ബംഗ്ലാദേശ് താരത്തിന്റെ ഇരയായിരുന്നു.

18 വയസ്സുള്ള താരങ്ങൾ മുതൽ 42കാരൻ മഹേന്ദ്ര സിങ് ധോണി വരെ മാറ്റുരക്കുന്ന ഐ.പി.എല്ലിൽ ഏറ്റവുമധികം കിരീടം നേടിയത് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസുമാണ്, അഞ്ചു തവണ വീതം. ഇക്കുറിയും ഫേവറിറ്റുകളാണ് ചെന്നൈയും ഹാർദിക് പാണ്ഡ്യക്കു കീഴിൽ ഇറങ്ങുന്ന മുംബൈ ഇന്ത്യൻസും. 16 സീസണുകളും കളിച്ചിട്ടും ഒരു തവണപോലും ചാമ്പ്യന്മാരാവാൻ ഭാഗ്യമില്ലാതെ പോയവരാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡൽഹി കാപിറ്റൽസും പഞ്ചാബ് കിങ്സും.

Tags:    
News Summary - IPL 2024, Chennai Super Kings vs Royal Challengers Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.