മുംബൈ: ഐ.പി.എൽ 2022 സീസൺ താരലേലം പൂർത്തിയായപ്പോൾ കോടിപതികളായി നിരവധി പേർ. 377 ഇന്ത്യക്കാരുൾപ്പെടെ 600 താരങ്ങളാണ് രണ്ടു ദിവസങ്ങളായി നടന്ന ലേലത്തിനുണ്ടായിരുന്നത്. ഇതിൽ 67 വിദേശികളുൾപെടെ 204 താരങ്ങളെ ടീമുകൾ സ്വന്തമാക്കി. ഇതിനായി മുടക്കിയത് 551.7 കോടി രൂപ.
ഞായറാഴ്ച ഏറ്റവും കൂടുതൽ പണക്കിലുക്കമുണ്ടാക്കിയ ഇംഗ്ലീഷ് താരം ലിയാങ് ലിവിങ്സ്റ്റണിനെ 11.5 കോടി മുടക്കിയാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. പരിക്കുമൂലം അടുത്ത സീസണിൽ കളിക്കാനാവില്ലെന്ന് ഏകദേശം ഉറപ്പായിട്ടും മറ്റൊരു ഇംഗ്ലീഷ് താരമായ ജെഫ്ര ആർച്ചറിനെ എട്ടു കോടിക്ക് സ്വന്തമാക്കി മുംബൈ ഞെട്ടിച്ചു.
ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേഡ് എന്നിവർ കണക്കുകൂട്ടലുകൾ തെറ്റിച്ച് യഥാക്രമം 8.25 കോടിയും 7.75 കോടിയും അടിച്ചെടുത്തപ്പോൾ ക്രിസ് ജോർഡൻ ചെന്നൈ ജഴ്സിയിലെത്തിയത് 3.6 കോടിക്ക്.
കഴിഞ്ഞ വർഷം ഇന്ത്യക്കായി ഇറങ്ങിയിട്ടില്ലെങ്കിലും ശിവം ദുബെ, ഖലീൽ അഹ്മദ് എന്നിവരെ വലിയ വില കൊടുത്താണ് ടീമുകൾ സ്വന്തമാക്കിയത്. മലയാളി താരം വിഷ്ണു വിനോദ് 50 ലക്ഷത്തിന് സൺറൈസേഴ്സ് ഹൈദരാബാദിലെത്തി. കഴിഞ്ഞ ദിവസം കെ.എം. ആസിഫ്, ബേസിൽ തമ്പി എന്നീ മലയാളിതാരങ്ങളും ലേലത്തിൽ പോയിരുന്നു. ശ്രീശാന്ത് ഉൾപ്പെടെ മറ്റുള്ളവരെ ടീമുകൾ പരിഗണിച്ചില്ല.
അണ്ടർ 19 ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രമുഖരെ ടീമുകൾ വലവീശിപ്പിടിച്ചതും ശ്രദ്ധേയമായി. ഇന്ത്യൻ കിരീടനേട്ടത്തിൽ നിർണായക സാന്നിധ്യമായ രാജ് ബവ രണ്ടു കോടിക്ക് പഞ്ചാബ് കിങ്സിലെത്തിയപ്പോൾ മറ്റൊരു താരം ഹങ്ങർകേക്കറെ ഒന്നര കോടിക്ക് ചെന്നൈ സ്വന്തമാക്കി. ക്യാപ്റ്റൻ യാഷ് ധൂളിനെ സ്വന്തം നാട്ടുകാരായ ഡൽഹി വാങ്ങിയത് 50 ലക്ഷത്തിന്. വിൻഡീസ് ഓൾറൗണ്ടർ ഒഡിയൻ സ്മിത്തിനെ സ്വന്തമാക്കാൻ പഞ്ചാബ് ആറു കോടി മുടക്കിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മർക്രം 2.6 കോടിക്ക് ഹൈദരാബാദിന്റെ ഭാഗമായി.
മുൻനിര താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഇശാന്ത് ശർമ, ഓയിൻ മോർഗൻ, മാർനസ് ലബൂഷെയ്ൻ, ആരോൺ ഫിഞ്ച് എന്നിവരെ ആരും വാങ്ങിയില്ല. കഴിഞ്ഞ ദിവസം ഇശാൻ കിഷനും ദീപക് ചഹാറുമായിരുന്നു വലിയ തുകക്ക് ടീമുകളിലെത്തിയതെങ്കിൽ ഞായറാഴ്ച അത് ലിവിങ്സ്റ്റൺ സ്വന്തമാക്കി. വൻതുകയെറിഞ്ഞ് പഞ്ചാബും ഹൈദരാബാദും മുന്നിൽ നിന്നപ്പോൾ മുംബൈ, ഡൽഹി ടീമുകൾ ബാറ്റിങ്നിര കരുത്തുറപ്പിക്കാൻ ശ്രദ്ധിച്ചു.
അശ്വിൻ, യുസ് വേന്ദ്ര ചഹൽ, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബൗൾട്ട് എന്നിവരടങ്ങിയ ബൗളിങ് നിരക്കൊപ്പം സഞ്ജുവും ദേവ്ദത്തുമടങ്ങുന്ന ബാറ്റിങ്ങും രാജസ്ഥാന് ഇത്തവണ ബലം നൽകും. സമാനമായാണ് ഓരോ ടീമും താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിച്ചത്. വിദേശി-സ്വദേശി വ്യത്യാസമില്ലാതെ പ്രശസ്തിക്കു പകരം നിലവിലെ പ്രകടനമികവാണ് ഓരോ ടീമും പരിഗണനക്കെടുത്തത്.
ലഖ്നോ സൂപ്പർ ജയന്റ്സ്
കെ.എൽ. രാഹുൽ - 17.00
ആവേശ് ഖാൻ - 10.00
മാർകസ് സ്റ്റോയ്നിസ് - 9.20
ജാസൺ ഹോൾഡർ - 8.75
ക്രുനാൽ പാണ്ഡ്യ - 8.25
മാർക് വുഡ് - 7.50
ക്വിന്റൺ ഡി കോക് - 6.75
ദീപക് ഹൂഡ - 5.75
മനീഷ് പാണ്ഡെ- 4.60
രവി ബിഷ്ണോയ് - 4.00
ദുഷ്മന്ദ ചമീര - 2.00
കെ. ഗൗതം - 90 ലക്ഷം
അങ്കിത് രജ്പുത് - 50 ലക്ഷം
ഷഹ്ബാസ് നദീം - 50 ലക്ഷം
മനാൻ വോറ - 20 ലക്ഷം
മുഹ്സിൻ ഖാൻ - 20 ലക്ഷം
ആയുഷ് ബദോനി - 20 ലക്ഷം
എവിൻ ലൂയിസ് -2.00
കെയ്ൽ മേയേഴ്സ് -50 ലക്ഷം
കരൺ ശർമ - 20 ലക്ഷം
മായങ്ക് യാദവ് - 20 ലക്ഷം
ഗുജറാത്ത് ലയൺസ്
ഹാർദിക് പാണ്ഡ്യ - 15.00
റാഷിദ് ഖാൻ - 15.00
ലോകി ഫെർഗൂസൺ - 10.00
രാഹുൽ തെവാത്തിയ 9.00
ശുഭ്മാൻ ഗിൽ - 6.25
മുഹമ്മദ് ഷമി - 6.25
യാഷ് ദയാൽ 3.20
ആർ. സായ് കിഷോർ - 3.00
അഭിനവ് മനോഹർ - 2.60
അൽസരി ജോസഫ് - 2.40
ജാസൺ റോയ് - 2.00
ജയന്ത് യാദവ് - 1.70
വിജയ് ശങ്കർ - 1.40
ഡൊമിനിക് ഡ്രെയ്ക്സ് - 1.10
നൂർ അഹ്മദ് - 30 ലക്ഷം
ദർശൻ നൽകാണ്ഡെ - 20 ലക്ഷം
പ്രദീപ് സംഗ്‍വാൻ - 20 ലക്ഷം
മാത്യു വെയ്ഡ് -3.20
ഡൊമിനിക് ഡ്രെയ്ക്സ് 1.10
വരുൺ ആരോൺ -50 ലക്ഷം
ഗുർകീരത് സിങ് മൻ 50 ലക്ഷം
മുംബൈ ഇന്ത്യൻസ്
രോഹിത് ശർമ - 16.00
ഇഷാൻ കിഷൻ - 15.25
കീറോൺ പൊള്ളാർഡ് - 6.00
ജസ്പ്രീത് ബുംറ - 12.00
ടിം ഡേവിഡ് 8.25
സൂര്യകുമാർ യാദവ് - 8.00
ജൊഫ്ര ആർചർ - 8.00
ഡെവാൾഡ് ബ്രവിസ് - 3.00
ഡാനിയൽ സാംസ് - 2.60
തിലക് വർമ - 1.70
എം. അശ്വിൻ - 1.60
ടിമൽ മിൽസ് - 1.50
ജയ്ദേവ് ഉനദ്കട്ട് - 1.30
റിലി മെറിഡിത്ത് - 1.00
മായങ്ക് മർകണ്ഡെ - 65 ലക്ഷം
സഞ്ജയ് യാദവ് - 50 ലക്ഷം
ബേസിൽ തമ്പി - 30 ലക്ഷം
ടിം ഡേവിഡ് - 8.25
അർജുൻ ടെണ്ടുൽക്കർ -30 ലക്ഷം
രമൺദീപ് സിങ് - 20 ലക്ഷം
രാഹുൽ ബുദ്ധി - 20 ലക്ഷം
അൻമോൽപ്രീത് സിങ് - 20 ലക്ഷം
ആര്യൻ ജുയൽ - 20 ലക്ഷം
ഋതിക് ഷൗകീൻ - 20 ലക്ഷം
സൺറൈസേഴ്സ് ഹൈദരാബാദ്
കെയ്ൻ വില്യംസൺ - 14.00
നികോളാസ് പുരാൻ - 10.75
വാഷിങ്ടൺ സുന്ദർ - 8.75
രാഹുൽ ത്രിപാഠി - 8.50
റൊമാരിയോ ഷെപ്പേഡ് - 7.75
അഭിഷേക് ശർമ - 6.50
ഭുവനേശ്വർ കുമാർ - 4.20
മാർകോ ജാൻസൺ - 4.20
അബ്ദുൽ സമദ് - 4.00
ഉംറാൻ മാലിക് - 4.00
ടി. നടരാജൻ - 4.00
കാർത്തിക് ത്യാഗി - 4.00
ഐയ്ഡൻ മർക്രം - 2.60
സീൻ ആബട്ട് - 2.40
ശ്രേയസ് ഗോപാൽ - 75 ലക്ഷം
ജെ. സുജിത്ത് - 20
പ്രിയം ഗാർഗ് - 20 ലക്ഷം
ആർ. സമർഥ് - 20 ലക്ഷം
ഗ്ലെൻ ഫിലിപ്സ് -1.50
ശ്രേയസ് ഗോപാൽ -75 ലക്ഷം
വിഷ്ണു വിനോദ് -50 ലക്ഷം
ഫസൽ ഹഖ് ഫാറൂഖി -50 ലക്ഷം
ശശാങ്ക് സിങ് -20 ലക്ഷം
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
വിരാട് കോഹ്‍ലി - 15.00
വാനിന്ദു ഹസരങ്ക - 10.75
ഗ്ലെൻ മാക്സ് വെൽ- 11.00
ഹർഷൽ പട്ടേൽ - 10.75
ജോഷ് ഹേസൽവുഡ് - 7.75
ഫാഫ് ഡുപ്ലസിസ് - 7.00
മുഹമ്മദ് സിറാജ് - 7.00
ദിനേഷ് കാർത്തിക്- 5.50
അനുജ് റാവത്ത് - 3.40
ഷഹബാസ് അഹമ്മദ് - 2.40
ഷെർഫൻ റൂഥർഫോഡ് - 1.00
മഹിപാൽ ലംറോർ - 95 ലക്ഷം
ഫിൻ അലൻ - 80 ലക്ഷം
ജാസൺ ബഹ്റെൻഡോഫ് - 75 ലക്ഷം
അനൂജ് റാവത്ത് - 40 ലക്ഷം
സൂയഷ് പ്രഭുദേശായ്- 30 ലക്ഷം
ആകാശ് ദീപ് - 20 ലക്ഷം
ഡേവിഡ് വില്ലി - 2.00
സിദ്ധാർഥ് കൗൾ - 75 ലക്ഷം
ചാമ മിലിന്ദ് - 25 ലക്ഷം
അനീശ്വർ ഗൗതം - 20 ലക്ഷം
ലുവ്നിത് സിസോദിയ - 20 ലക്ഷം
കാൺ ശർമ - 50 ലക്ഷം
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
ശ്രേയസ് അയ്യർ - 12.25 കോടി
വെങ്കിടേശ് അയ്യർ - 10.66
ആന്ദ്രേ റസൽ - 12.00
വരുൺ ചക്രവർത്തി - 8.00
നിതീഷ് റാണ - 8.00
പാറ്റ് കമ്മിൻസ് - 7.25
ശിവം മാവി - 7.25
സുനിൽ നരെയ്ൻ- 6.00
അജിൻക്യ രഹാനെ - 1.00
ഷെൽഡൺ ജാക്സൺ - 60 ലക്ഷം
റിങ്കു സിങ് - 55 ലക്ഷം
റാസിഖ് സലാം - 20 ലക്ഷം
അനുകുൽ റോയ് - 20 ലക്ഷം
സാം ബില്ലിങ്സ് - 2.00
ഉമേഷ് യാദവ് - 2.00
ടിം സൗത്തി - 1.5
അലക്സ് ഹെയിൽസ് -1.5
ആന്ദ്രെ റസൽ -1.2
മുഹമ്മദ് നബി - 1.00
ചമിക കരുണരത്നെ - 50 ലക്ഷം
ബാബ ഇന്ദ്രജിത്ത് - 20 ലക്ഷം
പ്രഥം സിങ് - 20 ലക്ഷം
അമൻ ഖാൻ - 20 ലക്ഷം
രമേശ് കുമാർ - 20 ലക്ഷം
പഞ്ചാബ് കിങ്സ്
ലിയാങ് ലിവിങ്സ്റ്റൺ - 11.50
മായങ്ക് അഗർവാൾ - 12.00
കഗീസോ റബാദ - 9.25
ഷാറൂഖ് ഖാൻ - 9.00
ശിഖർ ധവാൻ - 8.25
ജോണി ബെയർസ്റ്റോ - 6.75
ഒഡിയൻ സ്മിത്ത് - 6.00
രാഹുൽ ചഹാർ - 5.25
അർഷ്ദീപ് സിങ്- 4.00
ഹർപ്രീത് ബ്രാർ - 3.80
വൈഭവ് അറോറ 2.00
രാജ് ബവ - 2.00
പ്രഭ് സിമ്രാൻ സിങ് - 60 ലക്ഷം
പ്രഭി സിമ്രാൻ സിങ് - 60 ലക്ഷം
സന്ദീപ് ശർമ - 50 ലക്ഷം
ഇശാൻ പോറെൽ- 25 ലക്ഷം
ജിതേഷ് ശർമ - 20 ലക്ഷം
പ്രേരക് മങ്കാദ് - 20 ലക്ഷം
നഥാൻ എല്ലിസ് -75 ലക്ഷം
ഭാനുക രാജപക്സ - 50 ലക്ഷം
ബെന്നി ഹോവൽ - 40 ലക്ഷം
അഥർവ ടെയ്ഡെ - 20 ലക്ഷം
അൻഷ് പട്ടേൽ - 20 ലക്ഷം
ബൽതേജ് സിങ് - 20 ലക്ഷം
റിറ്റിക് ചാറ്റർജി - 20 ലക്ഷം
ചെന്നൈ സൂപ്പർ കിങ്സ്
രവീന്ദ്ര ജദേജ - 16.00
ദീപക് ചഹർ - 14.00
എം.എസ്. ധോണി -12.00
മൊയീൻ അലി - 8.00
ഋതുരാജ് ഗെയ്ക്‍വാദ് - 6.00
അമ്പാട്ടി റായുഡു - 6.75
റോബിൻ ഉത്തപ്പ - 2.00
ഡ്വൈൻ ബ്രാവോ - 4.40
ശിവം ദുബെ - 4.00
ആദം മിൽനെ 1.90
മിച്ചൽ സാന്റ്നർ - 1.90
രാജ്‍വർധൻ ഹങ്ഗർഗേക്കർ- 1.50
പ്രശാന്ത് സോളങ്കി - 1.20
ഡെവൻ കോൺവേ - 1.00
മഹീഷ് തീക്ഷ്ണ -70 ലക്ഷം
ഡ്വൈൻ പ്രിട്ടോറിയസ് - 50 ലക്ഷം
സുബ്രാൻഷു സേനാപതി - 20 ലക്ഷം
കെ.എം. ആസിഫ് - 20 ലക്ഷം
മുകേഷ് ചൗധരി - 20 ലക്ഷം
സിമർജീത് സിങ് - 20 ലക്ഷം
തുഷാർ ദേശ്പാണ്ഡെ - 20 ലക്ഷം
ഡെവൻ കോൺവേ- 1.00
എൻ. ജഗദീശൻ - 20 ലക്ഷം
ഹരി നിഷാന്ത് - 20 ലക്ഷം
ഡൽഹി ക്യാപിറ്റൽസ്
ഋഷഭ് പന്ത് -16.00
ശാർദൂൽ ഠാകുർ - 10.75
അക്സർ പട്ടേൽ - 9.00
പൃഥ്വി ഷാ - 7.50
മിച്ചൽ മാർഷ് - 6.50
ആൻട്രിച് നോർജെ - 6.50
ഡേവിഡ് വാർണർ - 6.25
ഖലീൽ അഹ്മദ് - 5.25
ചേതൻ സകാരിയ 4.20
റോവ്മാൻ പവൽ 2.80
കെ.എസ്. ഭാരത് 2.00
മുസ്തഫിസുർ റഹ്മാൻ - 2.00
കുൽദീപ് യാദവ് - 2.00
കമലേഷ് നഗർകോട്ടി - 1.10
മൻദീപ് സിങ് - 1.10
ലളിത് യാദവ് - 65 ലക്ഷം
യാഷ് ധൂൾ - 50 ലക്ഷം
പ്രവീൺ ദുബെ - 50 ലക്ഷം
സർഫറാസ് ഖാൻ - 20 ലക്ഷം
റിപാൽ പട്ടേൽ - 20 ലക്ഷം
അശ്വിൻ ഹെബ്ബാർ - 20 ലക്ഷം
ടിം സീഫെർട്ട് - 20 ലക്ഷം
ഋപാൽ പട്ടേൽ - 20 ലക്ഷം
വിക്കി ഓസ്റ്റ്വാൾ - 20 ലക്ഷം
രാജസ്ഥാൻ റോയൽസ്
സഞ്ജു സാംസൺ - 14.00
പ്രസിദ്ധ് കൃഷ്ണ - 10.00
ജോസ് ബട് ലർ - 10.00
ഷിംറോൺ ഹെറ്റ്മെയർ - 8.50
ട്രെൻഡ് ബോൾട്ട് - 8.00
ദേവ്ദത്ത് പടിക്കൽ - 7.75
യുസ് വേന്ദ്ര ചഹൽ - 6.50
ആർ. അശ്വിൻ - 5.00
യശസ്വി ജെയ്സ്വാൾ - 4.00
റിയാൻ പരാഗ് - 3.80
നവ്ദീപ് സെയ്നി - 2.60
ഉബെദ് മക്കോയ് - 75 ലക്ഷം
കെ.സി. കരിയപ്പ - 30 ലക്ഷം
നഥാൻ കൗൾട്ടർ നൈൽ -2.00
ജെയിംസ് നീഷാം -1.50
റാസി വാൻ ഡർ ഡസൻ -1.00
ഡാരിൽ മിച്ചെൽ -75 ലക്ഷം
തേജസ് ബറോക - 20 ലക്ഷം
അനുനയ് സിങ് - 20 ലക്ഷം
കുൽദീപ് സെൻ - 20 ലക്ഷം
ധ്രുവ് ജുറേൽ - 20 ലക്ഷം
കുൽദീപ് യാദവ് - 20 ലക്ഷം
ശുഭം ഗർവാൾ - 20 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.