ലേലത്തിൽ പങ്കെടുത്തതിന് ശേഷം വ്യക്തമായ കാരണമൊന്നുമില്ലാതെ ടൂർണമെന്‍റിൽ നിന്നും വിട്ടുനിൽക്കുന്ന താരങ്ങൾക്ക് വിലക്ക് നൽകാൻ ആവശ്യപ്പെട്ട് ഐ.പി.എൽ ഫ്രാഞ്ചൈസികൾ. രണ്ട് വർഷത്തെ വിലക്ക് നൽകണമെന്നാണ് ഉടമകൾ ആവശ്യപ്പെട്ടത്. ഇ.എസ്.പി എൻ ക്രിക്ക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മെഗാ ലേലത്തിലും വിദേശ താരങ്ങൾ പങ്കെടുക്കണമെന്നും മിനി ലേഗത്തിൽ മാത്രം പങ്കെടുത്താൽ പോരെന്നും ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്.
എല്ലാ പത്ത് ഫ്രാഞ്ചൈസികളും ഇക്കാര‍്യങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. അടുത്ത വർഷത്തേക്കുള്ള ഐ.പി.എൽ ലേലവുമായി സംബന്ധിച്ച് ജൂലൈ 31ന് ബി.സി.സി.ഐ ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ ഉയർന്നത്. പല താരങ്ങളും ഐ.പി.എൽ തുടങ്ങുന്നതിന് മുന്നോടിയായി ഐ.പി.എല്ലിൽ നിന്നും പിന്മാറിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ ഉന്നയിച്ചാണ് പല താരങ്ങളും ഐ.പി.എല്ലിൽ നിന്നും വിട്ടുനിൽക്കാറുള്ളത്.
കഴിഞ്ഞ വർഷം ലങ്കൻ താരം വനിന്ദു ഹസരംഗ അവസാന നിമിഷം ഐ.പി.എല്ലിൽ നിന്നും പിന്മാറിയിരുന്നു. ഇംഗ്ലണ്ടിന്‍റെ അലക്സ് ഹെയ്‍ൽസ് ജെയ്സൺ റോയ് എന്നിവർ ഇതിൽ പ്രധാനികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.