ന്യൂഡൽഹി: മലയാളി താരം സഞ്ജുവിനെ നായക പദവിയിൽ നിലനിർത്തി രാജസ്ഥാൻ റോയൽസ്. പുതിയ സീസൺ മെഗാ ലേലം തുടങ്ങാനിരിക്കെ ടീം നായകനെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതായി മാനേജ്മെൻറിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ചെന്നൈ നായകനായി മഹേന്ദ്ര സിങ് ധോണി തന്നെ തുടരും. രോഹിത് ശർമ (മുംബൈ), ഋഷഭ് പന്ത് (ഡൽഹി), കെയിൻ വില്യംസൺ (ഹൈദരാബാദ്), വിരാട് കോഹ്ലി (ബാംഗ്ലൂർ) എന്നിവരെയും നായകസ്ഥാനത്ത് നിലനിർത്തും.
ഓരോ ടീമിനും പരമാവധി നിലനിർത്താവുന്ന താരങ്ങളുടെ എണ്ണവും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. നാലു താരങ്ങളെ വരെ നിലനിർത്താനാണ് അനുമതി. മൂന്നു ഇന്ത്യക്കാരെ നിലനിർത്താം. വിദേശികളാകുേമ്പാൾ രണ്ടും. നാലുപേരെ നിലനിർത്തിയാൽ ഓരോരുത്തരുടെ പേരിലും നിശ്ചിത തുക മാറ്റിവെക്കേണ്ടതും നിശ്ചയിച്ചിട്ടുണ്ട്. പുതുതായി എത്തുന്ന ടീമുകളായ ലഖ്നോ, അഹ്മദാബാദ് എന്നിവക്ക് ലേലത്തിന് മുമ്പായി മൂന്നു താരങ്ങളെ കണ്ടെത്താൻ 33 കോടി നീക്കിെവക്കാം. പുതിയ സീസണിൽ താരങ്ങൾക്ക് പരമാവധി ശമ്പളയിനത്തിൽ നൽകാവുന്ന തുക 90 കോടിയായും ബി.സി.സി.ഐ നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.