ഷാർജ: ഐ.പി.എൽ മത്സരങ്ങൾ കാണാൻ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തുന്നവർ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി. 16 വയസിൽ താഴെയുള്ളവർ സ്റ്റേഡിയത്തിൽ എത്തരുതെന്ന നിബന്ധനയും ഒഴിവാക്കി. ഇതോടെ ഏത് പ്രായത്തിലുള്ളവർക്കും ഷാർജ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്ക് കുറച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങളും ഒഴിവാക്കിയത്.
കോവിഡ് പരിശോധന വേണ്ടതിനാൽ പലരും സ്റ്റേഡിയത്തിൽ പോകാൻ മടിച്ചിരുന്നു. കുട്ടികളെ കയറ്റാൻ അനുമതി നൽകാത്തതിനാൽ രക്ഷിതാക്കളും ഗാലറിയിലെത്തുന്നത് കുറവായിരുന്നു. 150- 200 ദിർഹമായിരുന്ന ടിക്കറ്റ് നിരക്ക് കഴിഞ്ഞ ദിവസമാണ് 60 ദിർഹമായി കുറച്ചത്. ഐ.പി.എല്ലിെൻറ വിധി നിർണയ മത്സരങ്ങൾ നടക്കാനിരിക്കെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ആശ്വാസകരമാണ് ഈ നടപടികൾ. അതേസമയം, അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ കോവിഡ് പരിശോധന ഫലം നിർബന്ധമാണ്. ദുബൈയിൽ തുടക്കം മുതൽ ഈ നിബന്ധന ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.