കൊൽകത്ത: ഈഡൻ ഗാർഡനിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 180 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത പഞ്ചാബിേന്റത് മോശം തുടക്കമായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാന്റെ അർദ്ധ സെഞ്ച്വറി (47 പന്തിൽ 57) മാറ്റിനിർത്തിയാൽ പഞ്ചാബ് നിരയിൽ മുൻനിര ബാറ്റർമാർ ആരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഓപണർ പ്രഭ്‌സിമ്രാൻ സിംഗ് 12 റൺസെടുത്ത് ഹർഷിദ് റാണക്ക് വിക്കറ്റ് നൽകി മടങ്ങി. മൂന്നാമനായി ഇറങ്ങിയ ഭാനുക രാജപക്‌സെ റാണയുടെ പന്തിൽ തന്നെ (0) റൺസൊന്നും എടുക്കാതെ മടങ്ങി.
ലിയാം ലിവിംഗ്‌സ്റ്റൺ 15 ഉം ജിതേഷ് ശർമ 21 ഉം സാം കറൺ 4ഉം റിഷി ധവാൻ 19 ഉം റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ പുറത്താകാതെ തകർത്തടിച്ച ഷാറൂഖ് ഖാനും (8 പന്തിൽ 21 ), ഹർപ്രീത് ബ്രാറും (9 പന്തിൽ 17) ചേർന്ന് പഞ്ചാബിനെ 20 ഓവറിൽ 179/7 എന്ന മികച്ച ടോട്ടലിൽ എത്തിക്കുകയായിരുന്നു.
കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് നേടി. ഹർഷിദ് റാണ രണ്ടു വിക്കറ്റും സുയാഷ് ശർമ, നിതീഷ് റാണ എന്നിവർ ഒരോ വിക്കറ്റുകളും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.