ശ്രീലങ്കയെ ഞെട്ടിച്ച് അയർലൻഡ്; ടെസ്റ്റിലെ ടീമിന്‍റെ ഏറ്റവും ഉയർന്ന സ്കോർ

ടെസ്റ്റിൽ തങ്ങളുടെ എക്കാലത്തെയും ഉയർന്ന സ്കോർ എഴുതിചേർത്ത് അയർലൻഡ്. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലാണ് ടീം ചരിത്ര നേട്ടം സ്വന്തമാക്കിയത്. രണ്ടു ദിവസം കൊണ്ട് 492 റൺസാണ് ടീം സ്കോർ ബോർഡിൽ എഴുതി ചേർത്തത്.

പോൾ സ്റ്റെർലിങ്ങിന്‍റെയും ക്വേര്‍ടിസ് കാംഫെറിന്‍റെയും സെഞ്ച്വറി പ്രകടനമാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സ്റ്റെർലിങ് 181 പന്തിൽ 103 റൺസെടുത്തു. കാംഫെർ 229 പന്തിൽ 111 റൺസും. നായകൻ ആന്‍ഡ്രൂ ബാല്‍ബിര്‍നി 95 റൺസെടുത്ത് പുറത്തായി. 1998ൽ ഡബ്ലിനിൽ പാകിസ്താനെതിരെ നേടിയ 339 റൺസാണ് ഇതോടെ പഴങ്കഥയായത്.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ശ്രീലങ്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ 81 റൺസെടുത്തിട്ടുണ്ട്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഇന്നിങ്സിനും 280 റണ്‍സിനുമായിരുന്നു ജയം. ഒന്നാം ഇന്നിങ്സിൽ 591 റൺസാണ് ലങ്ക നേടിയത്. അയര്‍ലന്‍ഡിന് രണ്ട് ഇന്നിങ്സിലും 200ന് അപ്പുറം കടക്കാനായില്ല. ആദ്യ ഇന്നിങ്സില്‍ 143ന് പുറത്തായ അയര്‍ലന്‍ഡ് രണ്ടാം ഇന്നിങ്സിൽ 168നും മടങ്ങി.

Tags:    
News Summary - Ireland Register Their Highest Test Score Of 492 Against Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.