ക്രിക്കറ്റ് മൈതാനങ്ങളിൽ കാണികളെ ത്രസിപ്പിച്ച മുൻ ഇന്ത്യൻ ആൾറൗണ്ടർ ഇർഫാൻ പത്താൻ ഇനി ബിഗ് സ്ക്രീനിൽ. വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'കോബ്ര'യിലാണ് താരം പൊലീസ് വേഷത്തിൽ എത്തുന്നത്. ആദ്യമായാണ് ഇർഫാൻ സിനിമക്കു വേണ്ടി കാമറക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. ആക്ഷനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഡിമോണ്ടി കോളനി, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. മലയാളത്തിൽ നിന്ന് റോഷൻ മാത്യു, മിയ ജോർജ് മാമുക്കോയ എന്നിവരും സിനിമയിലുണ്ട്. റോബോ ശങ്കർ, കെ.എസ്. രവികുമാർ, ആനന്ദ് രാജ്, മൃണാളിനി ദേവി, മീനാക്ഷി ഗോവിന്ദരാജൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു. താമരൈ, പാ വിജയ്, വിവേക് എന്നിവരാണ് ഗാനരചന. എസ്.എസ് ലളിത് കുമാർ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണനും എഡിറ്റിങ് ഭുവൻ ശ്രീനിവാസനുമാണ് നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.