ഇംഗ്ലീഷ് പേസ് ബൗളിങ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ പടിയിറങ്ങുന്നു

ലണ്ടൻ: ഇംഗ്ലണ്ട് പേസ് ബൗളിങ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ വിരമിക്കൽ പ്രഖ്യാപിച്ചു. വെസ്റ്റിൻഡീസിനെതിരെ ജൂലൈ 10ന് ലോർഡ്സിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തോടെ പടിയിറങ്ങാനാണ് 41 കാരനായ താരത്തിന്റെ തീരുമാനം. 2003 ൽ സിംബാവെക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച മൈതാനത്ത് തന്നെയാണ് വിടവാങ്ങൽ മത്സരവും. വരുന്ന സമ്മർ സീസണിൽ വിരമിക്കുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും ആൻഡേഴ്സൺ തന്നെയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി വിരമിക്കൽ തിയതി പ്രഖ്യാപിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് ആൻഡേഴ്സൺ. 187 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 700 വിക്കറ്റ് നേടിയ ആൻഡേഴ്സന് മുന്നിൽ 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനും 708 വിക്കറ്റുകൾ നേടിയ ഷെയിൻ വോണും മാത്രമാണുള്ളത്. ടെസ്റ്റിൽ ലോകത്ത് ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഫാസ്റ്റ് ബൗളറാണ് ജിമ്മി.

2015ൽ ഏകദിനത്തിൽ നിന്നും വിരമിച്ച താരം 197 മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനുമാണ് ആൻഡേഴ്സൺ.

"ലോർഡ്‌സിൽ നടക്കുന്ന ആദ്യ ടെസ്റ്റ് എന്റെ അവസാന ടെസ്റ്റായിരിക്കും. രാജ്യത്തെ 20 വര്‍ഷം പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. വർഷങ്ങളായി എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി" ജെയിംസ് ആൻഡേഴ്സൻ വിരമിക്കൽ പ്രഖ്യാപന കുറിപ്പിൽ പറഞ്ഞു.  


Tags:    
News Summary - James Anderson Announces Retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.