രാജസ്ഥാൻ റോയൽസിന്​ വീണ്ടും തിരിച്ചടി; ജോഫ്ര ആർച്ചറിന്​ സീസണിൽ കളിക്കാനാവില്ല

ലണ്ടൻ: രാജസ്ഥാൻ റോയൽസിന്​ തിരിച്ചടി നൽകി ജോഫ്ര ആർച്ചർ ഐ.പി.എല്ലിന്‍റെ 14ാം സീസണിൽ കളിക്കില്ല. ഇ.സി.ബിയാണ്​ ഇക്കാര്യം അറിയിച്ചത്​. സസ്​ക്​സ്​ മെഡിക്കൽ ടീം ആർച്ചറിന്‍റെ ആരോഗ്യസ്ഥിതി സസൂക്ഷ്​മം നിരീക്ഷിക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ട്​.

കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന്​ ആർച്ചറിന്​ ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങൾ നഷ്​ടമായിരുന്നു. അടുത്തയാഴ്ചയോടെ ആർച്ചർ സസ്​ക്​സിൽ പരിശീലനം ആരംഭിക്കും. അതിന്​ ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാൽ മാത്രമേ ആർച്ചറിന്​ ​ൈമതാനത്തേക്ക്​ മടങ്ങിയെത്താൻ സാധിക്കുവെന്നാണ്​ ഇ.സി.ബി വ്യക്​തമാക്കുന്നത്​. ജനുവരിയിൽ ഇന്ത്യ പര്യടനത്തിന്​ തൊട്ട്​ മുമ്പ്​ വീട്​ വൃത്തിയാക്കുന്നതിനിടെയാണ്​ ആർച്ചറിന്‍റെ കൈക്ക്​ പരിക്കേറ്റത്​.

ആർച്ചറിനെ സീസണിന്‍റെ അവസാന മത്സരങ്ങളിലേക്കെങ്കിലും ലഭ്യമാകുമെന്നായിരുന്നു രാജസ്ഥാൻ റോയൽസിന്‍റെ പ്രതീക്ഷ. ആർച്ചറിന്​ കളിക്കാനാവില്ലെന്ന്​ ടീമിന്​ കനത്ത നഷ്​ടമാണെന്ന്​ രാജസ്ഥാൻ റോയൽസ്​ ടീം ഡയറക്​ടർ കുമാർ സംഗക്കാര പറഞ്ഞു. 

Tags:    
News Summary - Jofra Archer ruled out of entire IPL 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.