ന്യൂഡൽഹി: തല മാറിയിട്ടും സൺൈറസേഴ്സ് ഹൈദരാബാദ് രക്ഷപ്പെട്ടില്ല. ജോസ് ബട്ലർ കന്നി െഎ.പി.എൽ സെഞ്ച്വറിയുമായി നിറഞ്ഞാടിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 55 റൺസിെൻറ തകർപ്പൻ ജയം. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ ബട്ലറുടെ സെഞ്ച്വറിയുടെയും (64 പന്തിൽ 124) സഞ്ജു സാംസണിെൻറ ക്യാപ്റ്റൻ ഇന്നിങ്സിനെയും (33 പന്തിൽ 48) മികവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. യശസ്വി ജയ്സ്വാളിെൻറ (12) കൂടി വിക്കറ്റു മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവും നഷ്ടമായ ഡേവിഡ് വാർണറിന് പകരമെത്തിയവർക്ക് ഹൈദരാബാദിെൻറ രക്ഷകരാവാൻ കഴിഞ്ഞില്ല.
കൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ പരുങ്ങലോടെ തുടങ്ങിയ ടീം ഒരിക്കൽ പോലും ഭീഷണിയും ഉയർത്തിയില്ല. അതേസമയം, അവസരം മുതലെടുത്ത് പന്തെറിഞ്ഞ മുസ്തഫിസുർ റഹ്മാനും ക്രിസ് മോറിസും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി ഹൈദരാബാദിനെ എട്ടിന് 165 റൺസ് എന്ന നിലയിൽ പിടിച്ചുകെട്ടി. മനീഷ് പാണ്ഡേ (31), ജോണി ബെയർസ്റ്റോ (30), കെയ്ൻ വില്യംസൺ (20), വിജയ് ശങ്കർ (8), കേദാർ ജാദവ് (19), മുഹമ്മദ് നബി (17), അബ്ദുൽ സമദ് (10), റാഷിദ് ഖാൻ (0), ഭുവനേശ്വർ കുമാർ (14 നോട്ടൗട്ട്), സന്ദീപ് ശർമ (8 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു ഹൈദരാബാദ് നിരയുടെ സ്കോർ ബോർഡ്.
രാജസ്ഥാന് ഒാപണർ യശസ്വിയെ മൂന്നാം ഒാവറിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ബട്ലർ -സഞ്ജു കൂട്ടുകെട്ട് 150 റൺസിെൻറ പാർട്ണർഷിപ്പുമായി ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. പിഴച്ച ഫീൽഡിങ്ങും നിർണായക ക്യാച്ചുകൾ പാഴാക്കിയതും ഹൈദരാബാദിെൻറ തോൽവി എളുപ്പമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.