അഹ്മദാബാദ്: സീനിയർ വനിത ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ അസമിനെ തോൽപിച്ച് കേരളം. 57 റൺസിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46 ഓവറിൽ 170 റൺസിന് പുറത്തായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് 113 റൺസ് മാത്രമാണ് നേടാനായത്. 73 റൺസെടുത്ത നജ് ല സി.എം.സിയുടെ പ്രകടനമാണ് വിജയത്തിൽ നിർണായകമായത്. നജ് ലയാണ് പ്ലെയർ ഓഫ് ദ മാച്ച്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന്റെ മുൻനിരയെ തകർത്തെറിഞ്ഞ് ബൗളർമാർ കേരളത്തിന് മികച്ച തുടക്കം നൽകി. സ്കോർ 50ലെത്തും മുമ്പുതന്നെ അസമിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. പിന്നീടൊരു തിരിച്ചുവരവിന് അസം ബാറ്റർമാർക്കായില്ല. 22 റൺസെടുത്ത രഷ്മി ദേയാണ് അസമിന്റെ ടോപ് സ്കോറർ. കേരളത്തിനുവേണ്ടി മൃദുല, ദർശന, ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.